ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ)
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ മിഷന്‍ ലീഗ് അംഗങ്ങള്‍ ഇടവകയില്‍ നിന്ന് സമാഹരിച്ച ഭക്ഷണ സാധനങ്ങള്‍ സൂപ് കിച്ചണില്‍ ഏല്‍പ്പിച്ചു. തുക റവ. ഫാ. ഡിജന്‍ മൈക്കിള്‍ OFM CAP അച്ഛനു നല്‍കി. ഡിട്രോയിറ്റ് സൂപ്പ് കിച്ചണ്‍ 1929 ല്‍ ലോകമൊട്ടാകെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ ഡിട്രോയ്റ്റിലെ കപ്പൂച്ചിന്‍ സന്യാസ സമൂഹം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കികൊണ്ടാണ് ആരംഭിച്ചത്.
90 വര്‍ഷത്തിലധികമായി ഇന്നും ഡിട്രോയ്റ്റിലെ ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ആശ്വാസവും ആശ്രയവുമാണ് ഡിട്രോയിറ്റ് സൂപ്പ് കിച്ചണ്‍. മിഷന്‍ ലീഗ്എക്‌സിക്യൂട്ടീവ് അംഗങ്ങളായ റവ. ഫാ. ജോസെഫ് ജെമി പുതുശ്ശേരില്‍, സുബി തേക്കിലക്കാട്ടില്‍, ക്രിസ്റ്റീന്‍ മംഗലത്തേട്ടു, റ്റെവിന്‍ തേക്കിലക്കാട്ടില്‍, കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍, ഷാരണ്‍ ഇടത്തിപ്പറമ്പില്‍, എബി തൈമാലില്‍ എന്നിവര്‍ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കി വരുന്നു.