അറ്റ്ലാന്റാ മെട്രോ മലയാളീ അസോസിയേഷൻ വിപുലമായി നടത്തിയ, കേരളാ പിറവി ആഘോഷത്തിന് മുൻ സാമ്പത്തിക മന്ത്രി തോമസ് ഐസക്, MLA യും മുൻ ഫുഡ് & സിവിൽ സപ്ലൈസ് മിനിസ്റ്റർ അനൂപ് ജേക്കബ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോത് അമേരിക്ക (IPCNA ) പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA ) പ്രസിഡന്റ് ഡോക്ടർ സതീഷ് അമ്പാടി, ഗ്ലോബൽ ക്നാനായ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരളാ ലിറ്റററി ഫോറം പ്രസിഡന്റ് AC ജോർജ്, പ്രസംഗ മത്സരത്തിൽ വിജയിച്ച ജോൺ ഫിലിപ്പ്, മീര അനിൽ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും പാട്ട്മത്സരത്തിൽ വിജയിച്ച ജെറിൻ കുര്യാക്കോസ്, ആൽഫി ടോം, ക്രിസ്ടി മരിയ എന്നിവരുടെ കേരളത്തെക്കുറിച്ചുള്ള പാട്ടുകൾ പരിപാടിക്ക് മാധുര്യവും ഏകി.
ഒക്ടോബര് 30ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേരളാ പിറവിദിന ആഘോഷപരിപാടികള്ക്ക് എംസി ആയി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഫാമി നാസറിനെയും ശ്രുതി ശ്രീജിത്തിനെയും ഏവരും കൈയടിച്ചു അഭിനന്ദിച്ചു. അറ്റ്ലാന്റയിലെ മലയാളികള്ക്ക് അഭിമാനിക്കാവുന്ന രീതിയിൽ, വളരെ അർത്ഥവത്തായ ഈ കേരളം പിറവി ആഘാഷങ്ങള്ക്ക് നേതൃത്വം നൽകിയ അമ്മയുടെ എല്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്‌സനെയും സെക്രട്ടറി റോഷെല് മിറാൻഡ്സ്, നന്ദി പറഞ് അഭിനന്ദിച്ചു.
ദൈവത്തിന്റെ സ്വന്തനാട് എന്ന് ലോകം അത്ഭുതത്തോടെ വിളിക്കുന്ന കേരളസംസ്ഥാനത്തിന്റെ ജന്മദിനം, നവമ്പർ 1 ന് ആഘോഷിക്കുന്ന സുവർണ അവസരത്തിൽ, നമ്മൾ ജനിച്ചു വളർന്ന കേരളകരയുടെ കലയും സംസ്കാരവും ഭാഷയും നമ്മുടെ കുട്ടികളിൽ നമ്മാൾ ആകുംവരെയും വളർത്തുവാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെ, അമ്മ, നമ്മുടെ മക്കളുക്കായി ഒരുക്കിയ പാട്ടു മത്സരത്തിലും പ്രസംഗമത്സത്തിലും പങ്കെടുത്ത കുട്ടികളെയും മത്സരത്തിൽ വിജയിച്ച ജോൺ ഫിലിപ്പ്, മീര അനിൽ എന്നിവരെയും, കേരളത്തെക്കുറിച്ചുള്ള മലയാളപാട്ട്മത്സരത്തിൽ വിജയിച്ച ജെറിൻ കുര്യാക്കോസ്, ആൽഫി ടോം, ക്രിസ്ടി മരിയ എന്നിവരെയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിക്കുകയും, സമ്മാനത്തുക കൈമാറുകയും ചെയ്‌തു. ഇതിൽ കുട്ടികളെ പ്രോത്സാഹിപ്പിച്ചു പങ്കെടുപ്പിച്ച, എല്ലാ മാതാപിതാക്കളെയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നു.