ഷാജീ രാമപുരം
അറ്റ്‌ലാന്റാ: അമേരിക്കയില്‍ അറിയപ്പെടുന്ന ക്രിസ്തിയ ഗാനരചയിതാവും, സംഗീതജ്ഞനും, ഗായകനും കൂടിയായ ജോര്‍ജ് വര്‍ഗീസ് (ജയന്‍) രചനയും, സംഗീതവും നല്‍കിയ ജീവപ്രകാശം എന്ന ക്രിസ്തിയ സംഗീത ആല്‍ബം മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന് വൈദീകനായ റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേലിനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു.
അറ്റ്‌ലാന്റായിലെ കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ വെച്ച് നടന്ന ഭദ്രാസന കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ആണ് പ്രശസ്ത ഗായകരായ കെസ്റ്റര്‍, ഇമ്മാനുവേല്‍ ഹെന്റി, എലിസബേത്ത് രാജു, അലീഷാ തോമസ്, അനില്‍ കൈപ്പട്ടൂര്‍, മിഥില മിഖായേല്‍ എന്നിവര്‍ ആലപിച്ച ജീവപ്രകാശം എന്ന സംഗീത ആല്‍ബം പ്രകാശനം ചെയ്തത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇന്ത്യയിലെ നിര്‍ദ്ധനരായ കുട്ടികളെ സഹായിക്കുവാനായി ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് തുടക്കം കുറിച്ച ലൈറ്റ് ടു ലൈഫ് എന്ന ഭദ്രാസന പ്രോജക്ടിനു വേണ്ടിയാണ്.
ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗവും, ചെങ്ങന്നൂര്‍ ഇടയാറന്മുള സ്വദേശിയും ആയ ജോര്‍ജ് വര്‍ഗീസ് രചനയും, സംഗീതവും നല്‍കി പ്രകാശനം ചെയ്യുന്ന 10 മത് ക്രിസ്തിയ സംഗീത ആല്‍ബമാണിത്. ഇതില്‍ നിന്നും ലഭിച്ച വരുമാനമെല്ലാം മാര്‍ത്തോമ്മാ സഭയുടെ വിവിധ സുവിശേഷ മിഷന്‍ ഫീല്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചത്.
തന്റെ ജീവിതാനുഭവത്തിന്റെയും, ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതി സംഗീതം പകര്‍ന്ന അനേക ഗാനങ്ങള്‍ പ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ ഗാനങ്ങളില്‍ 1976 മുതല്‍ ഇടംനേടിയിട്ടുണ്ട്. ബലഹീനതയില്‍ ബലമേകി, സീയോന്‍ സഞ്ചാരി ഭയപ്പെടേണ്ട, അക്കരെ നാട്ടില്‍ എന്‍ വാസമേകിടാന്‍ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും വിശ്വാസ സമൂഹം ദിനംപ്രതി ആലപിച്ചു കൊണ്ടിരിക്കുന്നവയാണ്.
റിട്ടയര്‍മെന്റ് ജീവിതത്തിനിടയിലും സംഗീത ശുശ്രുഷയില്‍ ഇന്നും വ്യാപൃതനായിരിക്കുന്ന ജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു അഭിമാനമാണ്. തന്റെ ഗാനങ്ങള്‍ സിഡിയിലും, യൂഎസ്ബി െ്രെഡവിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
214 460 1288