ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ)യുടെ 2022-24 ഭരണ സമതിയിലേക്കുള്ള ഇലക്ഷന്‍ പ്രചരണത്തിന്, അമേരിക്കയിലെ ‘വിന്‍ഡി സിറ്റി’ എന്നറിയപ്പെടുന്ന ചിക്കാഗോയില്‍ വച്ച് തിരികൊളുത്തി. സ്വാമി വിവേകാനന്ദന്‍ 1893ല്‍, ”അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ…” എന്ന് അഭിസംബോധന ചെയ്തത്, ചിക്കാഗോയില്‍ വച്ചായിരുന്നു.
തന്റെയൊപ്പം, ജനറല്‍ സെക്രട്ടറിയായി വിനോദ് കൊണ്ടൂരും, വൈസ് പ്രസിഡന്റായി സിജില്‍ പാലക്കലോടിയും, ട്രഷററായി ജൊഫ്രിന്‍ ജോസും ടീമിലുണ്ട് എന്ന് ജെയിംസ് ഇല്ലിക്കല്‍ പറഞ്ഞു. ചിക്കാഗോയിലും പരിസരത്തും നിന്നുള്ള വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് സംഘടനാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍, ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍, കേരള അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചു അംഗങ്ങള്‍ പങ്കെടുത്തു.
ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍ പാട്ടപതി, ഫോമാ നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, ഫോമാ അഡ്വൈസറി വൈസ് ചെയര്‍ പീറ്റര്‍ കുളങ്ങര, ഫോമാ യൂത്ത് റെപ്പ് കാല്‍വിന്‍ കവലയ്ക്കല്‍, ഫോമാ സീനിയര്‍ സിറ്റിസണ്‍ ഫോറം ചെയര്‍മാന്‍ ജോര്‍ജ് മാത്യൂ (ബാബു), ഫോമാ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ (2016-18), മുന്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍ (2016-18), മുന്‍ കണ്‍വഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം (2016-18) തുടങ്ങിയവരോടൊപ്പം, ചിക്കാഗോ മലയാളി അസ്സോസിയേഷനില്‍ നിന്നും ഷാജി എടാട്ട് (മുന്‍ എന്‍ജിനീയര്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ്), രഞ്ജന്‍ എബ്രഹാം, തോമസ് മാത്യു, ജിതേഷ് ചുങ്കത്ത്, ഇല്ലിനോയി മലയാളി അസ്സോസിയേഷനില്‍ നിന്നും സിറിയക്ക് കൂവക്കാട്ടില്‍ (പ്രസിഡന്റ് കെ.സി.സി.എന്‍. എ), സിബു കുളങ്ങര (പ്രസിഡന്റ്), ജോയി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജന്‍ തലവടി, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷനില്‍ നിന്നും പോള്‍സണ്‍ കുളങ്ങര, ബിനു കൈതകതൊട്ടിയില്‍, കേരളാ അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോയില്‍ നിന്നും സിബി പാത്തിക്കല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷനില്‍ നിന്നും ജോയ് കോട്ടൂര്‍, സൈമണ്‍ പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘടനയുടെ ഉയര്‍ച്ചക്കായി, അംഗ സംഘടനകളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ട്, അതുള്‍പ്പെടുത്തി കൊണ്ടൊരു പ്രകടന പത്രികയായിരിക്കും തങ്ങള്‍ കൊണ്ടു വരുന്നതെന്നും, ഒപ്പം വിവിധ റീജിയണുകളില്‍ വുമണ്‍സ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും എന്ന് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെയിംസ് ഇല്ലിക്കല്‍ പറഞ്ഞു.
മലയാളി അംഗ സംഘടനകളുമായി ചേര്‍ന്ന് ഒരു മലയാളി നെറ്റ് വര്‍ക്ക് ഉണ്ടാക്കാന്‍ ശ്രമിക്കും, ഒപ്പം വിവിധ മലയാളി പ്രഫഷണല്‍ സംഘടനകളുമായി ചേര്‍ന്ന്, അവരുടെ സേവനങ്ങള്‍, പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കുവാന്‍ ഒരു കോമണ്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ ശ്രമിക്കും എന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍ പറഞ്ഞു.
അമേരിക്കന്‍ മലയാളി കുടുംബങ്ങളില്‍, പുതു തലമുറയെ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബോധവല്‍ക്കരണത്തിലൂടെ പരിഹരിക്കാന്‍, റീജന്‍ തലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും എന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സിജില്‍ പാലക്കലോടി പറഞ്ഞു. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ഫോമാ 2022-2024 കാലഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി സംസാരിച്ചു.
പരിപാടിയുടെ എം.സി ജോണ്‍സണ്‍ കണ്ണൂക്കാടനായിരുന്നു. സണ്ണി വള്ളിക്കളം കൃതജ്ഞതയും അറിയിച്ചു, സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ അവസാനിച്ചു.