വത്സലന്‍ വര്‍ഗീസ് (സെക്രട്ടറി)
മെസ്‌കീറ്റ് (ടെക്‌സസ്): മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 119-മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 6,7 തീയതികളില്‍ മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
ആറാം തീയതി ശനിയാഴ്ച വൈകിട്ട് 6.30-നു ഭക്തിഗാനാലാപനത്തിനുശേഷം സന്ധ്യാപ്രാര്‍ത്ഥനയും, പോള്‍ തോട്ടയ്ക്കാട്ട് അച്ചന്റെ വചനശുശ്രൂഷയും, ചെണ്ടമേളത്തോടുകൂടി വര്‍ണ്ണശബളമായ റാസയും നടന്നു. വി.എം. തോമസ് കോര്‍എപ്പിസ്‌കോപ്പ, വികാരി ഫാ. ഏലിയാസ് എരമത്ത്, പോള്‍ തോട്ടയ്ക്കാട്ട് അച്ചന്‍, മാര്‍ട്ടിന്‍ ബാബു അച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഏഴാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം 10 മണിക്ക് വി.എം തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടന്നു. ഫാ. ഏലിയാസ് എരമത്ത്, ഫാ. പോള്‍ തോട്ടയ്ക്കാട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വി.എം തോമസ് അച്ചന്‍ തന്റെ പ്രസംഗത്തില്‍ പുണ്യവാളന്മാരെ ഓര്‍ക്കുന്നതും, അവരുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നതോടൊപ്പം തന്നെ അനുഗ്രഹത്തിനായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, സമൂഹത്തിലെ അശരണരേയും, രോഗികളേയും, നിരാലംബര്‍ക്കും കൈത്താങ്ങാകണമെന്നും എങ്കില്‍ മാത്രമേ പൂര്‍ണ്ണമായ ഒരു ആദ്ധ്യാത്മിക ജീവിതം കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മുത്തുക്കുടകളും, പൊന്‍കുരിശും, കൊടികളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിക്ക് ചുറ്റും നടന്നു. ശനിയാഴ്ചയും ഞായറാഴ്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത് സജി -ജസ്സി ദമ്പികളുടെ മക്കളായ ലിയയും, അഷിതയും ആയിരുന്നു. അടുത്ത വര്‍ഷത്തെ പെരുന്നാള്‍ പ്രിന്‍സ് – സോഫിയാ ജോണ്‍ ദമ്പതികളുടെ മകനായ ജെയ്‌സ് ജോണ്‍ ഏറ്റുകഴിക്കും.
കോവിഡ് 19-ന്റെ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുതന്നെ ധാരാളം വിശ്വാസികള്‍ ഈ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.