ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റ 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ പൊതുയോഗത്തില്‍ വച്ച് നടന്നു.
പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു, പുതിയ ഭാരവാഹികള്‍ അത് ഏറ്റു ചൊല്ലി.
അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് സംഘടനയുടെ 50-ാം വാര്‍ഷികം നടത്തുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടതോടൊപ്പം രണ്ടാം തലമുറയ്ക്ക് സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രാതിനിധ്യം നല്‍കുകയെന്നറിയിച്ചു.
പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തിരുന്നത് ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ റോയി നെടുംങ്കോട്ടില്‍, വൈസ് ചെയര്‍മാന്‍ – ജോസഫ് നെല്ലുവേലില്‍, കമ്മറ്റിയംഗങ്ങളായ ജോയി വച്ചാച്ചിറ, ജയചന്ദ്രന്‍, ജെയിംസ് കട്ടപുറം എന്നിവരായിരുന്നു.
മുന്‍ പ്രസിഡന്റുമാരായി പി.ഓ.ഫിലിപ്പ്, അഗസ്റ്റിന്‍ കരിംങ്കുറ്റി, റോയി നെടുംങ്കോട്ടില്‍, ലെജി പട്ടരുമഠത്തില്‍, ബെന്നി വാച്ചിച്ചിറ, സണ്ണി വള്ളിക്കളം, രജ്ജന്‍ ഏബ്രഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രസ്തുത പൊതുയോഗത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യുവാന്‍ സാധിക്കുന്നവര്‍ നിയുക്ത പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ സാന്നിദ്ധ്യത്തില്‍ പിന്നീടു നടന്ന ബോര്‍ഡു യോഗത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തു. ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് പ്രസ്തുത ബോര്‍ഡു യോഗത്തില്‍ വച്ച് തിരഞ്ഞെടുക്കുകയും ചെയ്തു.
2021-23 ഭരണസമിതിയിലെ പുതിയ ഭാരവാഹികള്‍ – പ്രസിഡന്റ്- ജോഷി വള്ളിക്കളം, സെക്രട്ടറി-ലീല ജോസഫ്, ട്രഷറര്‍-ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ്- മൈക്കിള്‍ മാണി പറമ്പില്‍, ജോ.സെക്രട്ടറി-ഡോ. സിബിള്‍ ഫിലിപ്പ്, ജോ.ട്രഷറര്‍-വിവീഷ് ജേക്കബ്, സീനിയര്‍ സിറ്റിസണ്‍സ്- തോമസ് മാത്യൂ& ഫിലിപ്പ് പുത്തന്‍പുര, വനിതാ പ്രതിനിധികള്‍-റോസ് വടകര, ഷൈനി തോമസ്& സ്വര്‍ണ്ണം ചിറമേല്‍, യൂത്തു പ്രതിനിധികള്‍ സാറ അനില്‍& ജോബിന്‍ ജോര്‍ജ്, ബോര്‍ഡംഗങ്ങള്‍- അനിലാല്‍ ശ്രീനിവാസന്‍, ഷെവലിയാര്‍ ജെയ്‌മോന്‍ സക്കറിയ, ബിജോയ് കാപ്പന്‍, അനിയന്‍ കോന്നാത്ത്, ജയന്‍ മുളങ്കാട്ട്, മനോജ് കോട്ടപുറം, തോമസ് പൂതക്കരി, രവീന്ദ്രന്‍ കുട്ടപ്പന്‍, സാബു കട്ടപുറം, ലെജി ജേക്കബ് പട്ടരുമഠത്തില്‍, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, സജി തോമസ്്, സൂസന്‍ ചാക്കോ എന്നിവരും എക്‌സ് ഓഫീഷോ ആയി മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനും ആണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും നവംബര്‍ 20 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡെസ്‌പ്ലെയിന്‍സിലൂടെ കെ.സി.എസ്. ഹാളില്‍ വച്ചും ജനുവരി 8 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടി മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ഹാളില്‍ വച്ച് നടത്തുന്നതാണെന്ന് യോഗം അറിയിച്ചു.