പി പി ചെറിയാൻ
ഡാളസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കു പ്രഖ്യാപിച്ച അവാർഡുകളുടെ ഭാഗമായി അമേരിക്കയിലെ മികച്ച പ്രോഗ്രാം അവതാരികയായി തെരഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ടിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ചാപ്റ്റർ കമ്മറ്റിപ്രസിഡൻറ് സണ്ണി മാളിയേക്കൽ അഭിനന്ദിച്ചു.
കൈരളി യു എസ് എ ചാനലിൽ കഴിഞ്ഞ 10 വർഷമായി പ്രോഗ്രാം അവതാരികയായി പ്രവർത്തിക്കുന്ന സുധ, കൈരളി യു എസ് എ പ്രോഗ്രാം ഡയറക്ടർ ജോസ് പ്ലാക്കാട്ടിന്റെ സഹധര്മിണിയാണ് .
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ഒക്കുപേഷനൽ തെറാപ്പിയിൽ ബിരുദമെടുത്ത സുധ ഇപ്പോൾ ഡാളസ് ബെയിലെർ മെഡിക്കൽ കോളേജിൽ ഒക്കുപേഷനൽ തെറാപ്പിസ്റ്റാണ്.ഐ പി സി എ നോർത്ത് ടെക്സാസ് അംഗം കൂടിയാണ് സുധ.