ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും സംയുക്തമായി നവംബര്‍ 20-ന് ശനിയാഴ്ച വൈകുന്നേരം 5.30-നു ഡെസ്‌പ്ലെയിന്‍സിലുള്ള കെ.സി.എസ് ഹാളില്‍ വച്ചു നടത്തും. പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്യുന്നത് പാലാ നിയോജകമണ്ഡലം ജനപ്രതിനിധി മാണി സി. കാപ്പന്‍ ആണ്.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും, അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സംഘടനയുടെ മുപ്പതാമത്തെ പ്രസിഡന്റായ ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിലാണ് 2021- 23 കാലഘട്ടത്തിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.
അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സാമൂഹിക-സാംസ്‌കാരിക സംഘടന പുതു തലമുറയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിലുള്ള കര്‍മ്മപദ്ധതികള്‍ക്കായിരിക്കും പ്രാതിനിധ്യം നല്‍കുക.
ലോകത്തെ മുഴുവന്‍ കീഴിടക്കിയ കോവിഡ് എന്ന മഹാവ്യാധിയില്‍ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതിനുശേഷം ഷിക്കാഗോയില്‍ നടക്കുന്ന ഈ പൊതു പരിപാടിയിലേക്ക് എല്ലാവരേയും സ്‌നേപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ പരിപാടി 2022 ജനുവരി എട്ടിനു നടക്കുന്ന വിവരവും അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം – പ്രസിഡന്റ് (312 685 6749), സെക്രട്ടറി- ലീല ജോസഫ് (224 578 5262), ട്രഷറര്‍ – ഷൈനി ഹരിദാസ് (630 290 7143), വൈസ് പ്രസിഡന്റ് -മൈക്കിള്‍ മാണിപറമ്പില്‍ (630 926 8799), ജോ. സെക്രട്ടറി – ഡോ. സിബിള്‍ ഫിലിപ്പ് (630 697 2241), ജോ. ട്രഷറര്‍- വിവീഷ് ജേക്കബ് (773 499 2530), ജനറല്‍ കോര്‍ഡിനേറ്റര്‍- സാബു കട്ടപ്പുറം (847 982 0071).