പി.പി.ചെറിയാന്‍
ഹൂസ്റ്റണ്‍ : പോര്‍ട്ട് ബന്റ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി.ജോര്‍ജ് ഉദരത്തിനകത്തു അനുഭവപ്പെട്ട വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകുകയും, ഞായറാഴ്ച ആശുപ്ത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി ജഡ്ജിയുടെ തന്നെ ഒരു പ്രസ്താവനയില്‍ പറയുന്നു.
നവംബര്‍ 13 ശനിയാഴ്ച വയറിനകത്തു അതിശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൂസ്റ്റണിലുള്ള മെമ്മോറിയല്‍ ഹെല്‍മണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിദഗ്ദ പരിശോധനയില്‍ കിഡ്‌നിസ്‌റ്റോണ്‍ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യവാനാണ്. ഏതാനും ദിവസത്തിനകം ഓഫീസിലെത്തി ജോലിയില്‍ തുടരുവാന്‍ കഴിയുമെന്നും ജോര്‍ജ് പറഞ്ഞു. ഓഫീസിലെത്തുന്നതുവരെ വീട്ടിലിരുന്നും വെര്‍ച്ച്വലായി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും കൗണ്ടി ജഡ്ജി അറിയിച്ചു.
നവംബര്‍ 14 ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ തന്നെ ശുശ്രൂഷിച്ച നഴ്‌സുമാരോടും, ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരോടും ജോര്‍ജ് നന്ദി അറിയിച്ചു.
ജഡ്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞു നൂറുകണക്കിന് കത്തുകളാണ് എത്രയും വേഗം സുഖം പ്രാപിക്കപ്പെട്ട എന്ന് ആശംസിച്ചു ഓഫീസില്‍ ലഭിച്ചത്. എല്ലാവരോടും ജോര്‍ജ് പ്രസ്താവനയില്‍ നന്ദി രേഖപ്പെടുത്തി.