ജയശങ്കര്‍ പിള്ള
ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഹിന്ദു പൈതൃകമാസ ആഘോഷങ്ങൾ നവംബർ 20, 27 തീയതികളിൽ ഓൺലൈൻ ആയി നടത്തുന്നു. നവംബർ മാസം കാനഡയിലെ വിവിധ പ്രൊവിൻസുകൾ ഹിന്ദു പൈതൃകമാസം ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെഎച്ച്എഫ്സി ആഘോഷപരിപാടികൾ സഘടിപ്പിച്ചിരിയ്ക്കുന്നത്. കുട്ടികൾ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, നാമജപം, കീർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ ആത്മീയ പ്രഭാഷണം, ഭക്തിഗാന സുധ, ഭജൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോ.രാമസ്വാമി ശർമ്മ,-ഫാക്കൽറ്റി കേസ് വെസ്റ്റേൺ യൂണിവേഴ്സിറ്റി യുഎസ്എ, ഷാജി കൃഷ്ണൻ ടൊറന്റോ എന്നിവർ നവംബർ 20,27 തീയതികളിൽ ആത്മീയ പ്രഭാഷണം നടത്തും.
നവംബർ 20 ന് രതീഷ് മാധവൻ, ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവർ നയിയ്ക്കുന്ന ഭക്തിഗാന സുധയും, നവംബർ 27 ന് ടൊറന്റോ ഭജൻ ഗ്രൂപ്പിന്റെ ഭജനമാലയും ഉണ്ടായിരിയ്ക്കുന്നതാണെന്നു സഘാടകർ അറിയിച്ചു.