Tuesday, December 24, 2024

HomeUS Malayaleeറവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകമിഷൻ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു

റവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകമിഷൻ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു

spot_img
spot_img

ഷാജി രാമപുരം

ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയും ആയ റവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷന് മുഖ്യ സന്ദേശം നൽകുന്നു.

നവംബർ 19 വെള്ളി (നാളെ) മുതൽ ആരംഭിക്കുന്ന കൺവെൻഷൻ ഞായറാഴ്ച്ച സമാപിക്കും. കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ഗാനശുശ്രുഷയോട് ആരംഭിക്കും. ഇടവക വികാരി റവ. പി.തോമസ് മാത്യു അധ്യക്ഷത വഹിക്കും.

നവംബർ 21 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന ശുശ്രുഷയോട് ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കൺവെൻഷന്റെ സമാപന സന്ദേശം റവ.അജു എബ്രഹാം നൽകും. യൂട്യൂബ്, www.mtcd.org എന്ന വെബ് സൈറ്റിലൂടെയും കൺവെൻഷനിൽ ഏവർക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കൺവീനർ ഷേർളി എബ്രഹാം അറിയിച്ചു.

നാളെ മുതൽ ആരംഭിക്കുന്ന ഇടവകമിഷൻ കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.പി.തോമസ് മാത്യു, ഇടവക മിഷൻ സെക്രട്ടറി ഷേർളി എബ്രഹാം എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments