ടാജ് മാത്യു
ന്യൂയോർക്ക്: പതിഞ്ഞ താളത്തിൽ തുടക്കം. പിന്നീടങ്ങോട്ട് മുറുകുന്ന സിം ഫണി പോലെ പൂർത്തീകരണത്തിൻറെ സീനായ് മലയിലേക്ക്. ന്യൂ യോർക്ക് സെൻടറ്മേരീസ് സീറോ മലബാർ പള്ളി മൾട്ടിപർപ്പസ് ഹാൾ നവംബർ 28 ന് ഉദ്‌ഘാനം ചെയ്യപ്പെടുമ്പോൾ ഇടവക ജനങ്ങളുടെ മനസിലും ആശങ്കകൾ വഴിമാറി ആഘോഷത്തിന്റെ പൂങ്കാവനം ഒരുങ്ങുകയാണ്.
വികാരിയായിരുന്ന ഫാ. ലിഗോരി ജോൺസൻറെ കാലത്താണ് പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഹാളിനു പകരം ഇടവകാംഗങ്ങളുടെ ഒ ത്തുചേരലിനും കുട്ടികളുടെയും യുവാക്കളുടെയും കായിക പുരോഗതിക്ക് ഉതകുംവിധം സോഷ്യൽഹാൾ നവീകരിക്കണമെന്ന ആവശ്യത്തിന് ശക്തി യേറുന്നത്. ജോൺസൺ അച്ചന്റെ കാലത്ത് പുതിയ ഹാളിന്റെ ബ്ലൂപ്രിന്റു മാത്രമേ തയാറായിരുന്നുള്ളൂ. തുടർന്നു ഫാ. ജോൺ മേലേപ്പുറം 2017 ൽ വി കാരിയായി ചുമതലയേൽക്കുമ്പോഴാണ് ബ്ലൂപ്രിന്റ് മാസ്റ്റർപ്ലാനിലേക്കു ചു വടുവയ്ക്കുന്നതും ആലോചനകൾ തയാറെടുപ്പുകളിലേക്കും തുടർന്ന് ചടു ലമായ പ്രവർത്തനങ്ങളിലേക്കും കടക്കുന്നതും.
സോഷ്യൽഹാൾ മൾട്ടി പർ പ്പസ് ഹാൾ എന്ന വേഷപ്പകർച്ച കൈവരിക്കുന്നതും ഇക്കാലത്തു തന്നെ. 1.78 മില്യനായിരുന്നു ആദ്യ ബഡ്‌ജറ്റ്. ഏതൊരു നിർമാണ പ്രവർത്തനത്തിലുമെന്ന പോലെ ആദ്യ ബഡ്‌ജറ്റിൽ കാര്യങ്ങൾ ഒതുങ്ങിയില്ല. പണി തീർന്നപ്പോൾ മൊത്തം ചിലവ് 3.50 ആയി ഉയർന്നു. ഒന്നരവർഷം കൊണ്ട് പൂർത്തീ കരിക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് മൂന്നരവര്ഷമെടുത്തു.
പല കോൺട്രാക്ടർമാരുടെയും വാഗ്‌ദാനങ്ങൾ വന്നതിൽ നിന്നും ഏറ്റവും അനുയോജ്യമായ ഇഎംസിസി ഡ്യൂറലിനെ തിരഞ്ഞെടുത്തതോടെ 2017 ഒക്ടോബറിൽ നിർമാണത്തിന് തുടക്കമായി.
ആദ്യമൊക്ക തടസങ്ങളില്ലാതെ നീങ്ങിയ നിർമാണത്തിന് ഒന്നാം തിരിച്ചടി യുണ്ടാവുന്നത് പ്രമുഖ കോൺട്രാക്ടറുടെ അപ്രതീക്ഷിത നിര്യാണത്തോടെ യാണ്. രോഗബാധിതനായിരുന്നു അദ്ദേഹം. പിന്നീടങ്ങോട്ട് സബ് കോൺ ട്രാക്ടർമാർ മാറിമാറിയാണ് ]പണി പൂർത്തിയാക്കിയത്. കാലതാമസം വ ന്നതിന് ഇതൊരു മുഖ്യ കാരണമാണ്. കൗണ്ടി അനുമതികളൊക്കെ അധികം ആയാസമില്ലാതെ മറികടന്നെങ്കിലും അയൽവാസികളുടെ ചില എതിർപ്പുകൾ കാര്യമായ പ്രതിബന്ധങ്ങളുണ്ടാക്കി. മൾട്ടിപർപ്പ്സ് ഹാൾ ഉയർന്നുവരുന്നത് തങ്ങളുടെ സ്വച്ഛതക്ക് ഭംഗം വരുത്തുമെന്ന് അവർ പരാതികൾ ഉന്നയിച്ചു. ഇതിനു പരിഹാരമായി മരങ്ങൾ അതിർത്തിയിൽ വച്ചു പിടിപ്പിക്കുകയും ഫെൻസ് കെട്ടി തിരിക്കുകയും ചെയ്തു. നിനച്ചിരിക്കാതെ വന്ന ഈ പ്ര തിസന്ധി നിർമ്മാണ ബഡ്‌ജറ് കുത്തനെകൂട്ടി. ഇതിനു പുറമെയാണ് പാർ ക്കിംഗ് സ്പേസ് വികസിപ്പിക്കാൻ ചിലവ് വന്നതും.
മൾട്ടി പർപ്പസ് ഹാ ളിനു ചുറ്റുമുള്ള സ്ഥലങ്ങൾ നിരത്തിയെടുത്തപ്പോൾ ഇഷ്ടംപോലെ പാർ ക്കിംഗ് സ്പേസായി. ലാൻഡ്‌സ്‌കേപിങ്ങിന്റെ ഭാഗമായി ഉടനീളം സ്പ്രിങ്ക്ലറുകൾ വിന്യസിക്കുകയുംമോശമായ കാലാവസ്ഥയും കോവിഡ് മഹാമാരിയും വീണ്ടും ദുരിതങ്ങൾ നൽകി. തണുപ്പുകാലത്തു ജോലികൾ മുന്നോട്ടുപോകാൻ പ്രത്യേക സംവിധാന ങ്ങൾ ഒരുക്കേണ്ടി വന്നു.അപ്രതീക്ഷിതമായി വന്നുചേർന്ന ചിലവുകൾ വലി യൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മറ്റൊന്നുമല്ല സാമ്പത്തിക പ്രതിസന്ധി തന്നെ. നിർമാണം തുടങ്ങു മ്പോൾ കരുതൽ മൂലധനമായി ഉണ്ടായിരുന്ന തുക യിൽ എല്ലാം തീരുമെന്നാ യിരുന്നു കരുതിയത്.
എന്നാൽ ചിലവുകൾ മൂലധ നത്തെ കവച്ചുവച്ചതോടെ വായ്പയെടുക്കാൻ നിർബന്ധിതമായി. പലവിധ തടസങ്ങൾ വന്നെങ്കിലും ഒ ടുവിൽ ലോൺ പാസായി. വ്യക്തിഗത വായ്പക ളും വേണ്ടിവന്നു. വ്യക്തിഗത വായ്പകൾ എല്ലാം ഇതിനകം കൊടുത്തുതീ ർത്തിട്ടുണ്ട്. ബാങ്ക് ലോൺ മാത്രമാണ് ഇനി തിരിച്ചടവുള്ളത് വായ്‌പാ തിരിച്ചടവായിരിക്കും ഇടവക സമൂഹത്തിന്റെ വരുംകാല ആശങ്ക. പക്ഷെ എണ്ണയിട്ട യന്ത്രം കണക്കെ മുന്നേറുന്ന സമൂഹ ത്തിന് ഈ ആശങ്ക നിഷ്പ്രയാസം കീഴ്പെടുത്താനാവുമെന്നാണ് വിശ്വാസം. യോജിപ്പോടെ നിൽക്കുന്ന സമൂഹം തന്നെയാണ് ന്യൂയോർക്ക് സെന്റ് മേ രീസ് സീറോ മലബാർ ഇടവകയുടെ ഏറ്റവും പ്രധാന ഹൈലൈറ്റ്.
നവംബർ 28 ഞായറാഴ്ച്ച നടക്കുന്ന ചടങ്ങിൽ ചിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മൾട്ടിപർപ്പസ് ഹാൾ ഇട വകക്ക് സമർപ്പിക്കും. രാവിലെ ഒമ്പതു മണിക്ക് കുർബാനയോടെ ചടങ്ങു കൾ തുടങ്ങും. മാർ ആലപ്പാട്ട് മുഖ്യ കാര്മികനായിരിക്കും. മലങ്കര രൂപ താധ്യക്ഷൻ മാർ ഫിലിപ്പോസ് സ്റ്റഫനോസ്, റോക്കവിൽ സെന്റർ ഓക്സിലി യറി ബിഷപ്പുമാരായ മാർ റിച്ചാർഡ് ഹെന്നിങ്, മാർ ആന്ദ്രേ സിഗൽസിയേവി സ്കി എന്നിവർ കാര്മികരാ യിരിക്കും. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെ വിൻ തോമസ് അതിഥിയായി പങ്കെടുക്കും.
നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറൻകരൺ ഹാൾ പൂർത്തിയാക്കിയ തറിഞ്ഞു അനുമോദന സന്ദേശം അയക്കുകയുണ്ടായി.
കുർബാനയ്ക്കു ശേഷം അതിഥികളെ ആനയിച്ചു കൊണ്ട് മൾട്ടിപർപ്പസ് ഹാളിലേക്ക് പ്രദക്ഷിണം. 11 മണിക്കാണ് സമർപ്പണ ശുശ്രൂഷയും ചടങ്ങുകളും. തുടർന്ന് വിവിധ കലാപരിപാടികളും വിരുന്നും.
ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺ മേലേപ്പുറം അറിയിച്ചു.