പി പി ചെറിയാന്‍
ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി മൂന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 4ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ : ഐസക് മാർ ഫിലിക്സിനോസാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്
ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഇർവിങ് ആണ് .
ഫാർമേഴ്‌സ് ബ്രാഞ്ച് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചര്ച്ച ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു .
റവ ജിജോ അബ്രഹാം പ്രസിഡന്റ് ,റവ ഫാ ജേക്കബ് ക്രിസ്റ്റി(വൈസ് പ്രസിഡന്റ് ) ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ ബിൽ ചെറിയാൻ , , ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ബോബി ജോർജ് , ക്ലര്‍ജി സെക്രട്ടറി റവ ഫാ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
Live Stream: www.KERAL.TV,
More details kecfdallas.org