Tuesday, December 24, 2024

HomeUS Malayaleeഫോമാ വനിതാ വേദി-ഫ്‌ളവേഴ്‌സ് യു.എസ്.എ: മയൂഖം സെമി ഫൈനല്‍ ശനിയാഴ്ച

ഫോമാ വനിതാ വേദി-ഫ്‌ളവേഴ്‌സ് യു.എസ്.എ: മയൂഖം സെമി ഫൈനല്‍ ശനിയാഴ്ച

spot_img
spot_img

സലിം ആയിഷ, ഫോമാ പി.ആര്‍.ഒ

ഫോമാ വനിതാ വേദിയും, ഫ്‌ളവേഴ്‌സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ നടക്കും. അമേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടന്ന മയൂഖത്തിന്റെ പ്രാരംഭ മത്സരങ്ങള്‍ 2021 മാര്‍ച്ചില്‍ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാര്‍ട്ടിനാണു ഉദ്ഘാടനം ചെയ്തത്. മേഖല തലത്തില്‍ നടന്ന മത്സരങ്ങളില്‍ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച മുപ്പത്തിയാറു മത്സരാര്‍ത്ഥികള്‍ സെമിഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിര്‍ദ്ധനരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ഫോമാ വനിതാ വേദിയുടെ സഞ്ചിയിനി പദ്ധതിക്ക് പണം കണ്ടെത്തുവാനും, സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, കഴിവ് തെളിയിക്കാനുമായാണ് മയൂഖം ആരംഭിച്ചത്.

നവംബര്‍ 20 ശനിയാഴ്ച രാവിലെ ഈസ്‌റ്റേണ്‍ സമയം 10 മുതല്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം മന്യ നായിഡു, മുഖ്യാതിഥിയായരിക്കും. സാജ് റിസോര്‍ട്ട് സി.ഇ.ഒയും ലക്ഷദ്വീപ് വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറുമായ മിനി സാജന്‍ അതിഥി ജഡ്ജിയായും പങ്കെടുക്കും.

പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവരാണ് മയൂഖം പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍.

ഷാജി പരോള്‍ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവാണ്.രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാര്‍ത്തകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തോമസ് രാജനും, ജോര്‍ജ്ജ് ജോസഫും ജോര്‍ജ്ജ് പോളുമാണ് മറ്റു സഹായികള്‍.

എല്ലാവരും മത്സര പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വനിതാ ഫോറം സമിതി പ്രസിഡന്റ് ലാലി കളപ്പുരക്കല്‍, വിഎസ് ചെയര്‍പേഴ്‌സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments