Tuesday, December 24, 2024

HomeUS Malayaleeഅഗ്‌നി ശ്രോതസ്സിലൂടെ കടന്നു പോകുമ്പോള്‍ പൊള്ളലേല്‍ക്കാത്തതായിരിക്കണം കുടുംബജീവിതം

അഗ്‌നി ശ്രോതസ്സിലൂടെ കടന്നു പോകുമ്പോള്‍ പൊള്ളലേല്‍ക്കാത്തതായിരിക്കണം കുടുംബജീവിതം

spot_img
spot_img

പി പി ചെറിയാന്‍

കറോള്‍ട്ടണ്‍ (ഡാളസ്) : കുടുംബജീവിതത്തിന്റെ മാഹാത്മ്യം വെളിപ്പെടേണ്ടത് അഗ്‌നി ശ്രോതസ്സിലൂടെ കടന്നു പോകുമ്പോള്‍ പൊള്ളലേല്‍ക്കാതെ അതിനെ തരണം ചെയ്യുമ്പോള്‍ മാത്രമാണെന്ന് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും വചന പണ്ഡിതനുമായ റവ:അജു അബ്രഹാം പറഞ്ഞു .

കറോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച് പാരിഷ് മിഷന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷ കണ്‍വെന്‍ഷന്റെ പ്രാരംഭ ദിനമായ വെള്ളിയാഴ്ച (നവം.19) ശമുവേല്‍ ഒന്നാം പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ഒന്ന് മുതല്‍ ഇരുപതു വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ച് വചന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു അച്ചന്‍ എല്കാനയും ഹന്നായും പെനീനയും ഉള്‍പ്പെടുന്ന കുടുംബം അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ തരണം ചെയ്യുവാന്‍ അവരെ പ്രാപ്തരാക്കിയത് ദൈവവുമായുള്ള അവരുടെ സുദൃഢബന്ധമായിരുന്നുവെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി .

ഇന്ന് എവിടെ നോക്കിയാലും കുടുബബന്ധങ്ങളില്‍ അസാധാരണ വിള്ളല്‍ രൂപപ്പെട്ടതായി കാണുന്നു . ആത്മീയ സ്പര്‍ശനം നഷ്ട്ടപ്പെടുന്നതാണിതിന് പ്രധാന കാരണമെന്നും സജു അച്ചന്‍ പറഞ്ഞു . നമ്മുടെ ഓരോ കുടുംബങ്ങളിലും ദൈവിക മഹത്ത്വം വെളിപ്പെടുമ്പോള്‍ പാരിഷ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി എന്ന് നമുക്ക് അവകാശപ്പെടാനാകൂ എന്നും അച്ചന്‍ ചൂണ്ടിക്കാട്ടി .

സന്ധ്യ നമസ്‌കാരത്തിന് ശേഷം മോന്‍ കുര്യന്റെ പ്രാര്‍ത്ഥനയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത് . ക്വയര്‍ ലീഡര്‍ ലൂക്കോസ് മത്തായിയുടെ നേതൃത്വത്തില്‍ ഗായസംഘം ഗാനങ്ങള്‍ ആലപിച്ചു . ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് ഷാജി രാമപുരം സ്വാഗതം ആശംസിച്ചു . ഇടവക വികാരി റവ: തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി .

റവ: അജു അച്ചനുമായി മാര്‍ത്തോമാ സഭയുടെ മിഷന്‍ ഫീല്‍ഡുകളില്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ അച്ചന്‍ അനുസ്മരിച്ചു . ഭദ്രാസന ഇടവക മിഷന്‍ സെക്രട്ടറി സാം അലക്‌സ് , സെന്റര്‍ സെക്രട്ടറി സജി ജോര്‍ജ് എന്നിവരെ കൂടാതെ ഇതര ഇടവകകളില്‍ നിന്നുള്ളവരും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചിരുന്നു. ഇടവക മിഷന്‍ ശാഖാ സെക്രട്ടറി ഷേര്‍ളി അബ്രഹാം നന്ദി പറഞ്ഞു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments