Tuesday, October 22, 2024

HomeUS Malayaleeസണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

spot_img
spot_img

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 -2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം മത്സരിക്കുന്നു .


അമേരിക്കൻ മലയാളികളുടെ സംഘടനാചരിത്രത്തിൽ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ .തുടക്കം മുതൽ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് വരുവാൻ ഫോമ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യർത്ഥിച്ചു .
ലോകത്തു തന്നെ പ്രവർത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നത് .തുടർന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയിൽ കോളേജ് വിദ്യാഭ്യാസ കാലം മുതൽ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുതൽക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത് .


ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത് .നാലുവർഷം ഡയറക്ടർ ബോർഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റായി . വാശിയേറിയ തെരഞ്ഞെടുപ്പിൽ സംഘടനയുടെ പ്രസിഡന്റുമായി .


ഫോമയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണൽ കമ്മിറ്റി മെമ്പർ ,റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കഴിവ് തെളിയിച്ചു .2018 ൽ ചിക്കാഗോയിൽ നടന്ന ഫോമ നാഷണൽ കൺവൻഷന്റെ ചെയർമാനായി പ്രവർത്തിച്ചത് സംഘടനാപാടവത്തിന്റെ മുതൽക്കൂട്ടായി മാറി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ രണ്ട് ടേം പാരീഷ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ പൊതു രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം തന്റെ കഴിവുകൾ ഫോമയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാക്കുവാനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അറിയിച്ചു.
ഫോമയുടെ തുടക്കം മുതൽ തുടരുന്ന പ്രധാന പ്രവർത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി ആര്യോഗ്യം, പാർപ്പിടം എന്നീ പ്രവർത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും , കോവിഡ് കാലത്തും ഫോമ കേരളത്തിനു നൽകിയ പരിരക്ഷ വീടുകളായും, ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോൾ അതിന്റെ ഒരു കണ്ണിയായി നിൽക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്ന് പ്രവർത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങൾ സണ്ണി വള്ളിക്കളം അറിയിച്ചു.

ഇന്നുവരെയുള്ള പ്രവർത്തനങ്ങളിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികൾ, സുഹൃത്തുക്കൾ, ഫോമയുടെ മുൻകാല നേതാക്കൾ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നിൽ ഏൽപ്പിക്കുന്ന വിശ്വാസത്തിന് ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകും .അദ്ദേഹം ഉറപ്പു നൽകി.
ഫോൺ: 847-722-7598.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments