Tuesday, December 24, 2024

HomeUS Malayaleeഗതകാല സ്മരണകളുയര്‍ത്തി 'ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്...'

ഗതകാല സ്മരണകളുയര്‍ത്തി ‘ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്…’

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാലസ്: കേരളാ ലിറ്റററി സൊസൈറ്റി ശനിയാഴ്ച സംഘടിപ്പിച്ച ‘ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്’ എന്ന പരിപാടി അമേരിക്കയിലെയും ഇന്ത്യയിലെയും സദസ്യര്‍ക്കു കൗതുകം നിറഞ്ഞ പരിപാടിയായി. പേര് സൂചിപ്പിക്കുന്നതുപോലെ ഗതകാല സ്മരണകളുയര്‍ത്തി. സ്‌കൂളിലെ ചിറ്റവട്ടങ്ങള്‍ ഒരുക്കിയായിരുന്നു പരിപാടി. ആദ്യം സ്‌കൂളില്‍ അടിക്കുന്ന മണിയുടെ അകമ്പടിയോടെ പ്രസിഡന്റ് സിജു വി ജോര്‍ജ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.

സെക്രട്ടറി ഹരിദാസ് തങ്കപ്പന്റെ ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളില്‍ ആനന്ദദീപം കൊളുത്തി…’ എന്ന പ്രാര്‍ത്ഥനയോടെ ചടങ്ങിന് തുടക്കം കുറച്ചു. പ്രധാന അദ്ധ്യാപകന്റെ റോളും മുഖ്യാഥിതിയും അധ്യാപകനും, നാടന്‍പാട്ട് കലാകാരനു മായ ജോര്‍ജ് ജേക്കബ് ആയിരുന്നു.

ഒരിക്കല്‍, ഒന്നാം ക്ലാസു മുതല്‍ ആറാം ക്ലാസുവരെയുള്ള വിവിധ കാലഘട്ടങ്ങളില്‍ നാം സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചു പോയ പാഠപുസ്തകങ്ങളിലെ കവിതകളും കഥകളുടെയും ഒരു വലിയ ഓര്‍മ്മ കളുടെ ശേഖരമായി മാറി ‘ഒരു വട്ടംകൂടി…പള്ളിക്കൂടത്തിലേക്ക്’ എന്ന പരിപാടി. ജെ. മാത്യൂസ്, സി.വി ജോര്‍ജ്, ജോസ് ഒച്ചാലില്‍, ജോസെന്‍ ജോര്‍ജ്, അല്‍സ്റ്റാര്‍ മാമ്പിള്ളി, പരമേശ്വരന്‍ ഉണ്ണി, പി.പി ചെറിയാന്‍,സുരേഷ് അച്യുതന്‍, ഹരിഹരന്‍ ഉണ്ണിയും നാട്ടിലെ ഒരു കൂട്ടം അദ്ധ്യാപകരും പങ്കെടുക്കുകയും പ്രായ വ്യത്യാസം കൂടാതെ ആസ്വദിക്കാനും

നന്മയുടെ ഭൂതകാലത്തിലേയ്‌ക്കൊരു തിരിഞ്ഞുനോട്ടമായി മാറുകയും ചെയ്തു. വിശിഷ്ട അതിഥിയായി കേരളത്തില്‍ നിന്നും പ്രമുഖ കാഥികന്‍ പുളിമാത്ത് ശ്രീകുമാറും പങ്കെടുക്കുകയുണ്ടായി. പ്രസ്തുത പരിപാടി ജോയിന്റ് സെക്രട്ടറി സാമുല്‍ യോഹന്നാന്‍ നന്ദി പറയുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments