Thursday, March 13, 2025

HomeUS Malayaleeകേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന്

കേരള അസ്സോസിയേഷന്‍ ഓഫ് ഡാലസ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന്

spot_img
spot_img

പി.പി. ചെറിയാന്‍

ഡാലസ്: ഡാലസ് കേരള അസ്സോസിയേഷന്‍ 2022 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 18 ശനിയാഴ്ച 3.30 ന് കേരള അസ്സോസിയേഷന്‍ ഓഫിസില്‍ നടക്കുന്നതാണെന്ന് സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു

.ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് എല്ലാ സ്ഥാനങ്ങളിലേക്കും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഒരു സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 4 ശനിയാഴ്ച 5 മണി. പിന്‍വലിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 7 ചൊവ്വാഴ്ച 5 മണി.

നാമനിര്‍ദേശ പത്രിക ഡാലസ് കേരള അസ്സോസിയേഷന്‍ ഓഫിസില്‍ നിന്നു ലഭിക്കും. ചീഫ് ഇലക്ഷന്‍ ഓഫീസറുടെ പേരില്‍ മെയ്ല്‍, ഇമെയ്ല്‍, ഇന്‍പേഴ്‌സണ്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതാണ്.ചെറിയാന്‍ ചൂരനാട്(ചീഫ് ഇലക്ഷന്‍ കമ്മീഷനര്‍), പീറ്റര്‍ നെറ്റോ (ഇലക്ഷന്‍ കമ്മറ്റി മെമ്പര്‍), വി. എസ് ജോസഫ് (മെമ്പര്‍) എന്നിവരാണ് തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുക.

അപേക്ഷ അയയ്‌ക്കേണ്ട മേല്‍വിലാസം: 3621 Broadway Blvd, Garland, TX.
എല്ലാ അസ്സോസിയേഷന്‍ അംഗങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments