Monday, December 23, 2024

HomeUS Malayalee38-മത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് നവബര്‍ 28 -ന്

38-മത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് നവബര്‍ 28 -ന്

spot_img
spot_img

പെന്‍സില്‍വേനിയ: പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (പിസിഎന്‍എകെ) പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് 2021 നവംബര്‍ 28 ഞായര്‍ 7:30 പി.എം -ന് (ഇഎസ്ടി) നടക്കും. പ്രസ്തുത സമ്മേളനത്തില്‍ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ റവ. സാം മാത്യു വചന ശുശ്രൂഷ നിര്‍വഹിക്കും.

സ്പിരിച്വല്‍ വേവ്‌സ്, അടൂര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും. ‘എന്നില്‍ വസിപ്പീന്‍’ എന്നതാണ് ചിന്താവിഷയം.

സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന ഈ വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുവാനുള്ള സൂം ഐഡി: 886 3672 7439 പാസ്സ്‌കോഡ്: 2023. ഫോണ്‍: +19292056099 / 88636727439 #

നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍, നാഷണന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേത്രത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍ (നാഷണല്‍ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments