ഹൂസ്റ്റണ്‍: നാടന്‍ തട്ടുകടയുടെ സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് യാക്കോബായ പള്ളിയുടെ (535 POST RD, ARCOLA, TX 77583) ആഭിമുഖ്യത്തില്‍ ധനശേഖരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നു. നവംബര്‍ 27-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പരിപാടി.
പൊറോട്ട-ബീഫ്, കപ്പ ബിരിയാണി, ഓംലെറ്റ്, ബുള്‍സ് ഐ, കട്ടന്‍ കാപ്പി, ഹോട്ട് ചോക്കളേറ്റ്, കുട്ടികള്‍ക്കുള്ള പിസ സ്ലൈസ് തുടങ്ങി ഏറെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ ഇവിടെ വിളമ്പും. പാഴ്‌സലായും നല്‍കപ്പെടും. ധനശേഖരണ യജ്ഞം വിജയിപ്പിക്കുന്നതിനായി ഏവരും കുടുംബസമേതം പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ഒരാള്‍ക്ക് (അണ്‍ലിമിറ്റഡ്) 25 ഡോളറാണ് ചാര്‍ജ് ചെയ്യുന്നത്. മൂന്നംഗ കുടുംബം (അണ്‍ലിമിറ്റഡ്) 65 ഡോളര്‍, നാലംഗ കുടുംബം (അണ്‍ലിമിറ്റഡ്) 80 ഡോളര്‍, അഞ്ചംഗ കുടുംബം (അണ്‍ലിമിറ്റഡ്) 100 ഡോളര്‍ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണം ചെക്കായോ, കാഷ് ആയോ ZELLE 281-682-8332 ആയോ സ്വീകരിക്കും.
പ്രീ രജിസ്‌ട്രേഷന് WWW.TINYURL.COM/STBASILTHATTUKADA
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണി വര്‍ഗീസ്: 281 682 8332
ഷാജി വര്‍ഗീസ്: 505 453 2179