ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ‘കാര്‍ണിവല്‍ 2021-ഫാമിലി ഗെറ്റ് ടുഗെദര്‍’ വര്‍ണാഭമായ വിവിധ പരിപാടികളോടെ നവംബര്‍ 28-ാം തീയതി ഞായറാഴ്ച അരങ്ങേറും. മാഗിന്റെ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ആകര്‍ഷകമായ പരിപാടികള്‍.
ഫുഡ് സ്റ്റാള്‍സ്, ഡോര്‍ പ്രൈസസ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഷോ ആന്‍ഡ് സെയില്‍, ഫെയ്‌സ് പെയിന്റിങ്ങ് ഫോര്‍ ചില്‍ഡ്രന്‍, മൂണ്‍ വാക്ക് ഫോര്‍ ചില്‍ഡ്രന്‍, ക്യാംപ് ഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കിടയില്‍ മാഗ് ആര്‍ട്‌സ് ക്ലബിന്റെ ഉദ്ഘാടനവും നടക്കും. ലൈവ് മ്യൂസിക്ക് ആന്‍ഡ് ഡാന്‍സ് മറ്റൊരു പ്രത്യേകതയാണ്. പുതിയ അംഗങ്ങളെ അംഗീകരിക്കുന്ന ചടങ്ങ് ഉണ്ട്.
വീക്കെന്‍ഡിലെ വമ്പിച്ച ഈ മാഗ് ആഘോഷത്തിലേക്ക് ഏവരും കുടുംബസമേതം തങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. മാഗ് കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന തുക മാഗ് ചാരിറ്റി ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ് വാസുദേവന്‍ (പ്രസിഡന്റ്)-832 528 6581
ജോജി ജോസഫ് (സെക്രട്ടറി)-713 515 8432
മാത്യു കൂട്ടാലില്‍ (ട്രഷറര്‍)-832 468 3322
റെജി കോട്ടയം (കോ-ഓര്‍ഡിനേറ്റര്‍)-832 723 7995
ജെയിംസ് തുണ്ടത്തില്‍ (കോ-ഓര്‍ഡിനേറ്റര്‍)-712 540 1415
മൈസൂര്‍ തമ്പി (കോ-ഓര്‍ഡിനേറ്റര്‍)-281 701 3220