Tuesday, December 24, 2024

HomeUS Malayaleeകോട്ടയം ക്ലബ് ഹൂസ്റ്റണ്‍ പിക്‌നിക് അവിസ്മരണീയമായി

കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ പിക്‌നിക് അവിസ്മരണീയമായി

spot_img
spot_img

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13ന് ശനിയാഴ്ച നടന്ന പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

മിസ്സോറി സിറ്റിയിലെ ‘കിറ്റിഹോളോ’ പാര്‍ക്കില്‍ വെച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച പിക്‌നിക് ഒരു വന്‍ വിജയമായിരുന്നു. കുടുംബ സമേതം മിക്കവാറും എല്ലാ അംഗങ്ങളും പങ്കെടുത്തു. യുവതീ യുവാക്കളും കുട്ടികളും മാത്രമല്ല, വാര്‍ദ്ധക്യത്തില്‍ എത്തിയവരും സന്തോഷകരമായ ഈ കൂടി ചേരലിന്റെ ആനന്ദവും കൂട്ടാളിത്തവും ആസ്വദിച്ചു. പ്രായ പരിധിക്കനുസരണമായ രീതിയില്‍ പല തരം കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അന്യോന്യം സൗഹൃദങ്ങള്‍ പങ്കിട്ട ഈ അനര്‍ഘ നിമിഷങ്ങളെ വീണ്ടും നുകരാന്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഈ സംരംഭത്തെ വിജയകരമാക്കി തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച സെക്രട്ടറി സുകു ഫിലിപ്പ്, ഷിബു കെ.മാണി, ആന്‍ഡ്രൂസ്‌ജേക്കബ് എന്നിവര്‍ പ്രത്യേകം അനുമോദനങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പിക്‌നിക് വിജയകരമാക്കാന്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ നന്ദി രേഖപ്പെടുത്തി. ലോകത്തിന് നല്ല നന്മകളും മാതൃകകളും സമ്മാനിച്ചുകൊണ്ട്, കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഇനിയും മേല്‍ക്കുമേല്‍ ഉയര്‍ന്നു വരട്ടെ എന്ന് പങ്കെടുത്ത അതിഥികള്‍ ആശംസിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments