Tuesday, December 24, 2024

HomeUS Malayaleeടെസ്‌ലി മറിയം വര്‍ഗീസിന്റെ (31) സംസ്‌കാരം ഞായറാഴ്ച

ടെസ്‌ലി മറിയം വര്‍ഗീസിന്റെ (31) സംസ്‌കാരം ഞായറാഴ്ച

spot_img
spot_img

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ അന്തരിച്ച ടെസ്‌ലി മറിയം വര്‍ഗീസിന്റെ (31) ഭൗതിക ശരീരം ഞായറാഴ്ച ന്യു സിറ്റി ജെര്‍മന്‍ഡ്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

ഒരു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന ടെസ്‌ലി മറിയം വര്‍ഗീസ്, തിരുവല്ല ചെറാട്ടുമൂലയില്‍ തങ്കച്ചന്‍ കുരിയാക്കോ-ലിസമ്മ തങ്കച്ചന്‍ ദമ്പതികളുടെ പുത്രിയാണ്. ന്യു സിറ്റി സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ജിത്തു വര്‍ഗീസ് ആണ് ഭര്‍ത്താവ്. സഹോദരന്‍ ടെസ്‌വിന്‍ തങ്കച്ചന്‍.

പൊതുദര്‍ശനം: ശനിയാഴ്ച 3 മുതല്‍ 8 വരെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു സിറ്റി. സംസ്‌കാര ശുശ്രുഷ ഞായറാഴ്ച രാവിലെ 9 30 നു സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു സിറ്റി.

ടെസ്‌ലിയുടെ അകാല വിയോഗത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസും ഭദ്രാസന അധികൃതരും അനുശോചനം രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments