Tuesday, December 24, 2024

HomeUS Malayaleeസി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

സി.എം.എ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവിയും സംയുക്തമായി പാലാ എംഎൽഎ മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. 50–ാം വാർഷികം ആഘോഷിക്കുന്ന അസോസിയേഷന് എല്ലാ ഭാവുകങ്ങളും നേർന്നതോടൊപ്പം പുതുതലമുറയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ രണ്ടാം തലമുറയ്ക്കു കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതോടൊപ്പം എല്ലാ വിഭാഗം ആളുകൾക്കും പ്രവർത്തന സ്വാതന്ത്ര്യം നൽകുന്ന സംഘടനയാക്കി മാറ്റുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ജോഷി വള്ളിക്കളം പ്രസ്താവിച്ചു.

സിഎംഎ മുൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്തമേരിക്കൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ഫോമ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ പാട്ടപ്പതി, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് അലക്സ് കൊച്ചുപുരയ്ക്കൽ, ബിജു സക്കറിയ, അനിൽ മറ്റത്തിൽകുന്നേൽ, അലൻ ജോർജ്, റോയി മുളകുന്നം, കെവിറ്റിവി സാജു കണ്ണംപള്ളി, ഇല്ലിനോയിസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സിബു കുളങ്ങര, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് റോയി നെടുംചിറ, കേരളൈറ്റ് മലയാളി അസോസിയേഷൻ പ്രതിനിധി ബിജി എടാട്ട്, കെസിഎസ് പ്രസിഡന്റ് തോമസ് പുതക്കരി, എസ്എംസിസി വൈസ് പ്രസിഡന്റ്/ എസ്എംസിസി നാഷൺ സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ബിനോയ് ജോർജ്, മലയാളി എൻജിനീയേഴ്സ് അസോസിഷൻ പ്രതിനിധി ഫിലിപ്പ് മാത്യു, മാർക്ക് പ്രസിഡന്റ് റെഞ്ചി വർഗീസ്, ഐഎസ്ഡബ്ല്യു എഐ പ്രസിഡന്റ് സണ്ണി മേനമറ്റം, ഫ്രണ്ട് ആർഎസ് പ്രസിഡന്റ് ഷിബു അഗസ്റ്റിൻ, ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രതിനിധി ജോൺ ഇലക്കാട്, ഇൻഡ്യൻ ഓവർസീസ് കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, യുഡിഎഫ് ചെയർമാൻ സിഎംഎ മുൻ പ്രസിഡന്റുമായ സണ്ണി വള്ളിക്കളം, എൽഡിഎഫ് കൺവീനർ പീറ്റർ കുളങ്ങര എന്നിവർ ആശംസകൾ നേരുകയുണ്ടായി.

അലോന ജോർജ് അമേരിക്കൻ ദേശീയഗാനവും മെർലിൻ ജോസ് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. മെൻലിൻ ജോസ്, ശാന്തി, ജെയ്സൺ, റോസ് തോമസ്, സനു ജോൺ, സെറാഫിൻ ബിനോയ് എന്നിവരുടെ ഗാനത്തോടൊപ്പം വർഷ വിജയൻ കോറിയോഗ്രാഫ് ചെയ്ത ഡാൻസും പരിപാടികൾക്ക് മാറ്റുകൂട്ടി. പ്രസ്തുത പരിപാടികൾ കോർഡിനേറ്റ് ചെയ്തത് സാറ അനിൽ ആയിരുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും ബോർഡംഗവുമായ ലെജി പട്ടരുമഠം പ്രസ്തുത യോഗത്തിൽ സന്നിഹിതനായിരുന്നു. ട്രഷറർ ഷൈനി ഹരിദാസ്, ബോർഡംഗങ്ങളായ ജയൻ മുളങ്കാട്, അനിൽ ശ്രീനിവാസൻ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഫിലിപ്പ് പുത്തൻപുര, സൂസൻ ഷിബു, സജി തോമസ്, ഷൈനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

ഒഴിവുവന്ന വനിത പ്രതിനിധി സ്ഥാനത്തേക്ക് സിഎംഎ ബോർഡ് നോമിനേറ്റ് ചെയ്ത സ്വർണ്ണം ചിറമേലിന് പ്രസ്തുത യോഗത്തിൽ വച്ച് പ്രസിഡന്റ് ജോഷി വള്ളിക്കളം സത്യവാചകം ചൊല്ലിക്കൊടുത്ത്, അധികാരം ഏറ്റു. പരിപാടികളുടെ എംസിമാർ ഡോ. സിബിൾ ഫിലിപ്പ് (ജോയ്ന്റ് സെക്രട്ടറി), സ്വർണ്ണം ചിറമേൽ (വനിതാ പ്രതിനിധി) എന്നിവരായിരുന്നു.

പരിപാടികളുടെ ജനറൽ കോർഡിനേറ്റർ സാബു കട്ടപുറം (ബോർഡംഗം), കോ– കോർഡിനേറ്റർ വിവീഷ് ജേക്കബ് (ജോയ്ന്റ് ട്രഷറർ) എന്നിവരായിരുന്നു. പരിപാടികളിൽ പങ്കെടുത്തവർക്ക് സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments