Tuesday, December 24, 2024

HomeUS Malayaleeവെടിയേറ്റു മരിച്ച സൂസന്‍ മാത്യുവിന്റെ കുടുബത്തിന് കൈത്താങ്ങുമായി ഫോമാ

വെടിയേറ്റു മരിച്ച സൂസന്‍ മാത്യുവിന്റെ കുടുബത്തിന് കൈത്താങ്ങുമായി ഫോമാ

spot_img
spot_img

സലിം അയിഷ (ഫോമാ പി.ആര്‍.ഒ)

അലബാമ: മോണ്ട്‌ഗോമറിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെടിയേറ്റുമരിച്ച തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ മറിയം സൂസന്‍ മാത്യുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പടെയുള്ള എല്ലാ സഹായവും ഫോമാ നല്‍കുമെന്ന് അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുവാന്‍ ഫോമാ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വളരെ നിര്‍ഭാഗ്യകരവും,വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്, നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഗള്‍ഫില്‍ നിന്നും അമേരിക്കയിലെത്തിയ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവത്തില്‍ ഫോമ ദുഖം രേഖപ്പെടുത്തി.

കാലിഫോര്‍ണിയയിലും ടെക്‌സസ്സിലും അടുത്തിടെ മലയാളികള്‍ക്ക് നേരെയുണ്ടായ സമാന സംഭവങ്ങളില്‍ ദു:ഖിതരായ മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തിയ മറിയം സൂസന്റെ മരണം ആകസ്മികമാണെന്ന് ഫോമാ വിശ്വസിക്കുന്നു.

എന്നാല്‍ മലയാളികള്‍ക്ക് നേരെയുള്ള ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും അധികൃതരുടെ ജാഗ്രതയും കരുതലും ഉണ്ടാകാനായി വിവരങ്ങള്‍ അധികൃതരെ അറിയിക്കുവാന്‍ ഫോമാ മുന്‍കൈ എടുക്കുമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments