ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ കേരളാ റൈറ്റേഴ്‌സ് ഫോറം ഏർപ്പെടുത്തിയ 2024ലെ സാഹിത്യത്തിനുളള സമഗ്രസംഭാവന പുരസ്‌കാരം, ഡിട്രോയിറ്റിലെ അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന് സമർപ്പിച്ചു. എറണാകുളം പ്രസ്സ്‌ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ ഹ്യൂസ്റ്റൺ റൈറ്റേഴ്‌സ് ഫോറത്തിൻെറ ഔദ്യോഗിക പ്രതിനിധി മാത്യു നെല്ലിക്കുന്നിൽ നിന്ന് അബ്ദുൾ പുന്നയൂർക്കുളം പുരസ്‌കാരം ഏറ്റുവാങ്ങി. നാടകകൃത്ത് ടി.മോഹൻ ബാബു ആമുഖഭാഷണം നടത്തി. ഹക്കീം വെളിയത്ത്, പ്രദീപ് നാരായണൻ, റഷീദ് കെ. മൊയ്തു, രാജൻ പുഷ്പാഞ്ജലി, സജീഷ് പെരുമുടിശ്ശേരി എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് കേരളാ റൈറ്റേഴ്‌സ് ഫോറത്തിൻെറ വാർഷിക പ്രസിദ്ധീകരണമായ ‘ശരത്കാല സന്ധ്യയുടെ മണിമുഴക്കങ്ങൾ’എന്ന പുസ്തകം എം.വി. ജോസിന് നല്കിക്കൊണ്ട് മാത്യു നെല്ലിക്കുന്ന് പ്രകാശനം നിർവഹിച്ചു.


