ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ അകാല വിയോഗത്തില്‍ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങള്‍ അനുശോചിച്ചു.
ഈയിടെ നടന്ന ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഒന്‍പതാമത് ദ്വൈവാര്‍ഷിക കോണ്‍ഫറന്‍സില്‍ എല്ലാ വിധ സഹായങ്ങള്‍ക്കും വിശേഷിച്ച് ഓഡിയോ വിഷ്വല്‍ ക്രമീകരണങ്ങള്‍ക്കും ജെഫിന്റെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജെഫിന്റെ ആകസ്മിക വേര്‍പാടില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നുവെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയ, സെക്രട്ടറി പ്രസന്നന്‍ പിള്ള, ട്രഷറര്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.