Tuesday, December 24, 2024

HomeUS Malayaleeനൈമയുടെ വാർഷികാഘോഷം പ്രൗഢഗംഭീരമായി

നൈമയുടെ വാർഷികാഘോഷം പ്രൗഢഗംഭീരമായി

spot_img
spot_img

ഷാജി രാമപുരം

ന്യൂയോർക്ക്: യുവതലമുറക്ക് പ്രാതിനിധ്യം നൽകി നാലുവർഷം മുമ്പു രൂപംകൊണ്ട ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) അതിന്റെ രണ്ടാം കുടുംബസംഗമം നവംബർ 28ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. നോർത്ത് ഹെമ്പ്സ്റ്റഡ് ടൗൺ ക്ലാർക്ക് സ്ഥാനത്തേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വിജയിച്ച രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരുന്നു.

ഫൊക്കാനയെ പ്രതിനിധികരിച്ചു ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, പ്രശസ്‌ത മലയാളീ എഴുത്തുകാരി സരോജ വർഗീസ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കലാതരംഗിണി മേരി ജോൺ, ഡോ. റിയ കെ ജോൺ എന്നിവർ നേതൃത്വം നൽകിയ ഗ്രൂപ്പ്, സെമിക്ലാസിക്ക് ഡാൻസുകൾ, ജീവധാര സ്കൂൾ ഓഫ് ഡാൻസിന്റെ ബോളിവുഡ് ഡാൻസുകൾ, ജോഷി – ജിനു സഖ്യത്തിന്റെ സംഗീതനിശ, ലാൽ അങ്കമാലിയുടെ മിമിക്സ്, നാടൻ പാട്ടുകൾ എന്നിവയ്ക്ക് പുറമേ അസോസിയേഷൻ അംഗങ്ങളായ സുജിത് മൂലയിൽ, അഞ്ജന മൂലയിൽ, ജോസ്, ആഞ്‌ജലീന ജേക്കബ്, എമ്മ കുര്യൻ തുടങ്ങിയവരുടെ വൈവിദ്ധ്യമായ കലാപരിപാടികൾ ഈ ആഘോഷ പരിപാടിയുടെ പകിട്ട് വർദ്ധിപ്പിച്ചു.

ലാജി തോമസ്, മാത്യൂ ജോഷ്വാ എന്നിവർ എംസിമാരായി നിയന്ത്രിച്ച പരിപാടിയിൽ പ്രസിഡന്റ് ജേക്കബ് കുര്യൻ സ്വാഗതവും സെക്രട്ടറി സിബു ജേക്കബ് നന്ദിയും രേഖപ്പെടുത്തി. ഫൊക്കാന നേതാക്കളായ തോമസ് തോമസ്, ബിജു ജോൺ, ലീലാ മാരേട്ട് എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് വർണ്ണപൂരിതമാക്കിയ ഈ ആഘോഷച്ചടങ്ങുകളുടെ മെഗാസ്‌പോൺസേർസ് ആയ രാജേഷ് പുഷ്പരാജൻ (രാജ് ഓട്ടോസെന്റർ), ജോർജ് കൊട്ടാരം (ലാഫി റിയൽ എസ്‌റ്റേറ്റ്), സജി എബ്രഹാം (ഹെഡ്ജ് ന്യൂയോർക്ക്), കമ്മിറ്റി അംഗം ജെയ്സൺ ജോസഫ് എന്നിവരെ ഫലകം നൽകി ആദരിച്ചു.

ഈ പ്രോഗ്രാമിന്റെ ജനറൽ കൺവീനേഴ്‌സ് ആയ നൈമായുടെ വൈസ് പ്രസിഡന്റ് ലാജി തോമസ് ബോർഡ് അംഗം രാജേഷ് പുഷ്പരാജൻ, എന്നിവർക്കു പുറമെ ജോയിന്റ് സെക്രട്ടറി ജോർജ് കൊട്ടാരം, കമ്മിറ്റി അംഗങ്ങൾ സാം തോമസ്, ബിബിൻ മാത്യൂ , ബോർഡ് അംഗം. ജിൻസ് ജോസഫ്, ഓഡിറ്റർമാരായ സജു തോമസ്, ജോയൽ കുര്യൻ എന്നിവർ ഈ ആഘോഷമാമാങ്കത്തിന് വേണ്ട നേതൃത്വം കൊടുത്തു. യോങ്കേഴ്സിലുള്ള ഇന്ത്യ കഫേ റെസ്റ്ററന്റ് ഒരുക്കിയ അത്താഴവിരുന്നോടുകൂടി ഈ കൂടിവരവിന്‌ തിരശീല വീണപ്പോൾ നൈമ എന്ന പുതുസംഘടനയുടെ നെറുകയിൽ ഒരു പുത്തൻതൂവൽ കൂടി തുന്നിച്ചേർക്കപ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments