ബഞ്ചമിന്‍ തോമസ് പി.ആര്‍.ഒ.
എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 11-ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍(5000 St.Chartes Rd, Bellwood)വച്ച് നടത്തപ്പെടും.
പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, വചന സന്ദേശം, പൊതുസമ്മേളനം 15 ദേവാലയങ്ങളില്‍ നിന്നുള്ള മനോഹരമായ വിവിധ കലാപരിപാടികള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ഫാ.തോമസ് കടുകപ്പള്ളില്‍(ചെയര്‍മാന്‍), ജെയിംസ് പുത്തന്‍പുരയില്‍(ജന.കണ്‍വീനര്‍), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്(പ്രോഗ്രാം കോര്‍ഡിനേറ്റര്‍) കൂടാതെ 40 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആഘോഷകമ്മിറ്റി ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ഭവന രഹിതര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘Home for the Homeless’ പദ്ധതിയുടെ താക്കോല്‍ ദാനവും സമ്മേളനത്തില്‍ നടത്തും. ഈ വര്‍ഷത്തെ ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ഊഴം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്കാണ് ലഭിച്ചിരിക്കുന്നത്.
മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ രക്ഷാധികാരികളായും, ഫാ.ഹാം ജോസഫ്(പ്രസിഡന്റ), റവ.ഡോ.ഭാന്‍ സാമുവല്‍(വൈ.പ്രസിഡന്റ്), ആന്റോ കവലയ്ക്കല്‍(സെക്രട്ടറി), ഏലിയാമ്മ പുന്നൂസ്(ജോ.സെക്രട്ടറി) ഏബ്രാഹം വര്‍ഗീസ് ഷിബു(ട്രഷറര്‍) എന്നിവര്‍, ചിക്കാഗോ എക്യൂ. കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഹാം ജോസഫ്-708-856-7490
ഫാ.തോമസ് കടുകപ്പള്ളില്‍- 908-235- 8449
ആന്റോ കവലയ്ക്കല്‍-630-666- 7310
ജെയിംസ് പുത്തന്‍പുരയില്‍- 773-771-1423
ഏവരെയും സ്‌നേഹപൂര്‍വ്വം ഈ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.