Tuesday, December 24, 2024

HomeWorldMiddle Eastപ്രവാസി മലയാളി ഫെഡറേഷന്‍ ഇടപെടല്‍ ദുബായില്‍ കുടുങ്ങിയ പ്രാവാസി നാടണഞ്ഞു

പ്രവാസി മലയാളി ഫെഡറേഷന്‍ ഇടപെടല്‍ ദുബായില്‍ കുടുങ്ങിയ പ്രാവാസി നാടണഞ്ഞു

spot_img
spot_img

പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍

ദോഹ: മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പില്‍ ജോലി ചെയ്തു വരികയും 9 മാസത്തോളം ആയി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ നാസിഫ് എന്ന 24 വയസ്സുള്ള യുവാവ് ഇന്നലെ (ഡിസംബര്‍ 11) നാട്ടിലെത്തി. പിഎംഎഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ ജേഷിന്പാലത്തിങ്കലിനെ അറിയിക്കുകയും യുവാവിന്റെ മാതാവ് ഖത്തറില്‍ ഉള്ള പിഎംഎഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീമിനെ ഫോണില്‍ വിളിച്ചു പരാതി അറിയിക്കുകയും ചെയ്തു .

പ്രസിഡന്റ് ദുബായിലെ കമ്പനി ഡയറക്ടറുമായി ബന്ധപെട്ടു . തുടര്‍ നടപടിക്കായി പി എം എഫ് ദുബായ് കോഓര്‍ഡിനേറ്റര്‍ ബിബി ജോണിനെ ചുമതലപ്പെടുത്തി അദ്ദേഹം കമ്പനിയുമായി വീണ്ടും ബന്ധപ്പെടുകയും 2 ദിവസത്തിനകം ആ യുവാവിന്റെകിട്ടാനുള്ള എല്ലാ ശമ്പളവും ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കി നാട്ടിലേക്ക് അയക്കുകയും ചെയ്തു .യുവാവിന്റെ ഉമ്മ ഇന്നലെ തന്നെ ഗ്ലോബല്‍ പ്രസിഡന്റിനെ വിളിച്ചു മകന്‍ വീട്ടില്‍ എത്തിയ കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുകയും ചെയ്തെന്നും പി എംഎഫിനോട് എന്നും നന്ദിയും കടപ്പാടും ഉണ്ടെന്നും അറിയിച്ചു.

പി എം എഫ് എന്ന ആഗോള സംഘടനയുടെ എല്ലാ സഹായവും ലോകത്തിലെ ഏതൊരു മലയാളി പ്രവാസിക്കുംഎന്നും ലഭിക്കുമെന്നു ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ , ഗ്ലോബല്‍ ജനറല്‍സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments