ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഹുസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുളള തൃശ്ശൂര്‍ നിവാസികളുടെ കൂട്ടായ്മയായ തൃശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്-ഠഅഏഒ) 202122 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജയന്‍ അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് സലീം അറക്കല്‍, വൈസ് പ്രസിഡണ്ട് സത്യ സതീഷ്, സെക്രട്ടറി രാജേഷ് മൂത്തേഴത്ത്, ജോ.സെക്രട്ടറി ജോസ് പക്കാട്ടില്‍, ട്രഷര്‍ സാം സുരേന്ദ്രന്‍,ജോ.ട്രഷറര്‍ ലിന്റോ ജോസ് കമ്മറ്റി അംഗങ്ങളായി ബൈജു അംബൂക്കന്‍, ജയന്‍ അരവിന്ദാക്ഷന്‍, ക്രിസ്റ്റി പ്രിന്‍സ്, ജോഷി ചാലിശ്ശേരി, ഹരി നാരായണന്‍, ഷാജു തോമാസ്, വിനു ജേക്കബ്, ജിതിന്‍ ജോണ്‍സ്, ആന്‍സിയ അറക്കല്‍ എന്നിവരാണ് പുതിയ വര്‍ഷത്തെ ഭാരവാഹികള്‍.
വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹൂസ്റ്റണിലെ ഒരു അറിയപ്പെടുന്ന ഒരു അസ്സോസിയേഷനായി മാറാന്‍ കഴിഞ്ഞത് മുമ്പുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനവും അംഗങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ്. ഇതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പുതിയ കമ്മിറ്റിയും നല്ലൊരു കൂട്ടായ്മക്ക് വേണ്ടിയും പ്രവര്‍ത്തിക്കും എന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.