Sunday, December 22, 2024

HomeNewsIndiaസമൂഹമാധ്യമങ്ങളിൽ നിന്നും 'മോദി കാ പരിവാർ' ക്യാമ്പയിൻ ഒഴിവാക്കണം: അഭ്യർത്ഥനയുമായി നരേന്ദ്രമോദി

സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ക്യാമ്പയിൻ ഒഴിവാക്കണം: അഭ്യർത്ഥനയുമായി നരേന്ദ്രമോദി

spot_img
spot_img

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടർന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments