Sunday, December 22, 2024

HomeViralനടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

spot_img
spot_img

കൊച്ചിനടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു. 

നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. 

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്‍റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്‍റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. ആടു ജീവിതമാണ് അമല അഭിനയിച്ച അവസാന ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്‍റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments