Sunday, December 22, 2024

HomeViralഅലാസ്ക കടല്‍ത്തീരത്ത് സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള നിഗൂഢ വസ്തു 

അലാസ്ക കടല്‍ത്തീരത്ത് സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള നിഗൂഢ വസ്തു 

spot_img
spot_img

അലാസ്ക: അലാസ്കയിലെ കടല്‍ത്തീരത്ത് സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള വസ്തു വന്നടിഞ്ഞു. എൻഒഎഎ ഓഷ്യൻ എക്‌സ്‌പ്ലോറേഷൻ ഗവേഷകരാണ് കടല്‍ത്തീരത്ത് ഡൈവ് ചെയ്യുന്നതിനിടെ നിഗൂഢമായ ‘സ്വര്‍ണമുട്ട’ പോലെയുള്ള ഒരു വസ്തു കണ്ടെത്തിയതെന്ന് ഫെഡറല്‍ ഓര്‍ഗനൈസേഷൻ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

തിരിച്ചറിയപ്പെടാത്ത വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷകര്‍ ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അതിനെ ‘സ്വര്‍ണ മുട്ട’ എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞ നിറത്തില്‍, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, 10 സെന്റീമീറ്ററില്‍ വ്യാസമുള്ള വസ്തു പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്.

വസ്തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായും ഓഷ്യൻ എക്സ്പ്ലോറേഷനിലെ പര്യവേഷണ കോര്‍ഡിനേറ്റര്‍ സാം കാൻഡിയോ പറഞ്ഞു, ആഴക്കടല്‍ വിചിത്രമാണെന്നും ‘സ്വര്‍ണമുട്ട ശേഖരിച്ച്‌ കപ്പലിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments