Sunday, September 8, 2024

HomeViralജീവിതത്തിലൊരിക്കലും മുടി വെട്ടാതെ 15കാരൻ നേടിയത് ഗിന്നസ് റെക്കോര്‍ഡ്

ജീവിതത്തിലൊരിക്കലും മുടി വെട്ടാതെ 15കാരൻ നേടിയത് ഗിന്നസ് റെക്കോര്‍ഡ്

spot_img
spot_img

ജീവിതത്തിലൊരിക്കല്‍ പോലും മുടി വെട്ടാതെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഉത്തര്‍പ്രദേശ് സ്വദേശിയായ സിദക്ദീപ് സിങ് ചാഹല്‍ .

കൗമാരക്കാര്‍ക്കിടയിലെ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോര്‍ഡാണ് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്. 146 സെന്‍റി മീറ്ററാണ് സിദക്ദീപിന്‍റെ മുടിയുടെ നീളം.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് സിദക്ദീപിന്‍റേയും മുടിയുടേയും വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ തനിക്ക് നീളമുള്ള മുടി ഇഷ്ടമായിരുന്നില്ലെന്നും മുടി വെട്ടാൻ മാതാപിതാക്കളെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും സിദക്ദീപ് സിങ് ചാഹല്‍ പറഞ്ഞു. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മുടി തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചയിലൊരിക്കലാണ് സിദക്ദീപിന്‍റെ തലകുളി. തല കുളിക്കാനും, ഉണക്കാനും, ചീകാനും കൂടി ഏതാണ്ട് ഒരു മണിക്കൂര്‍ സമയമെടുക്കും. അമ്മയാണ് പ്രധാന സഹായി. അമ്മയില്ലായിരുന്നെങ്കില്‍ ഇതെല്ലാം ചെയ്ത് തീര്‍ക്കാൻ ഒരു ദിവസം പോലും മതിയാകില്ലെന്നാണ് സിദക്ദീപിന്‍റെ വാദം.

മുടിയെല്ലാം ചീകി വാരിക്കെട്ടി ബണ്‍ പോലെയാക്കിയ ശേഷം ടര്‍ബൻ വെച്ച്‌ കെട്ടിവെക്കുകയാണ് പതിവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments