തമ്പാനൂർ മോഹൻ
സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്‌സ് (SATA) ൻ്റെ 2022 ലെ മോസ്റ്റ് റൊമാന്റിക് റിസോർട്ട്” എന്ന പുരസ്ക്കാരം തേക്കടിയിലെ പൊയട്രീ സരോവർ പോർട്ടിക്കോയ്ക്ക് ലഭിച്ചു. അന്തർദേശീയതലത്തിൽ ശ്രദ്ധേയമായ ഈ പുരസ്‌കാരങ്ങളുടെ സമർപ്പണം മാലിദ്വീപിൽ വെച്ചായിരുന്നു നടന്നത്.
അവാർഡ് ലഭിച്ചതിൽ തങ്ങൾക്കു അഭിമാനമുണ്ടെന്നും അതിഥികൾക്ക് ഏറ്റവും മികച്ചതും അവിസ്മരണീയവുമായ അനുഭവങ്ങൾ നൽകാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളെ അംഗീകരിച്ചതിനു നന്ദിയുണ്ടെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് തങ്ങളുടെ സ്ഥാനം എന്നും മാനേജിങ് ഡയറക്ടർ ആർ.രഘുനാഥ് പറഞ്ഞു.
കണ്ണെത്താദൂരത്തുള്ള മലനിരകളാലും വനപ്രദേശങ്ങളാലും അനുഗ്രഹീതവും സസ്യ-ജന്തുജാലങ്ങളാൽ സമ്പന്നവും ആഗോള പ്രശസ്തവുമായ ഹിൽ സ്റ്റേഷനായ തേക്കടിയുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കുവാൻ സാധിക്കുന്ന രീതിയിൽ ഒരുക്കിയ ഒരു ഇക്കോ എക്സ്പീരിയൻഷ്യൽ റിസോർട്ടായ പൊയട്രീ, അവധിദിനങ്ങൾ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, ചെറിയ വിവാഹ ചടങ്ങുകൾ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ്.
“ലീഡിങ് റൊമാന്റിക് റിസോർട്ട്”, “ദി ലീഡിങ് വൈൽഡ് ലൈഫ് റിസോർട്ട്”, “ലീഡിങ് ഇക്കോ ഫ്രണ്ട്‌ലി റിസോർട്ട്” എന്നിവയുൾപ്പെടെ പ്രവർത്തനമാരംഭിച്ച് 7 വർഷത്തിനിടെ 9 അഭിമാനകരമായ അവാർഡുകൾ പൊയട്രീ നേടിയിട്ടുണ്ട്. മികച്ച ഇക്കോ പ്രാക്റ്റീസുകൾക്കുള്ള പ്രശസ്തമായ “ഗ്രീനോട്ടൽസ് അവാർഡും” ഇന്ത്യ ഹോസ്പിറ്റാലിറ്റി അവാർഡ്‌സിന്റെ “ബെസ്റ്റ് ഹോളിഡേ അക്കൊമൊഡേഷൻ” അവാർഡും പൊയട്രീ റിസോർട്ട് കരസ്ഥമാക്കിയിട്ടുണ്ട്. പ്രശസ്ത അന്താരാഷ്ട്ര ട്രാവൽ മാഗസിനായ കൊണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുപത് ഫാമിലി ഫ്രണ്ട്‌ലി ഗെറ്റവേകളിൽ ഒന്നായും പൊയട്രീയെ തിരഞ്ഞെടുത്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ യാത്ര വെബ്സൈറ്റായ “ട്രിപ്പ് അഡ്വൈസർ” ഇന്ത്യയിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായി പൊയട്രീയെ അംഗീകരിച്ചിട്ടുണ്ട്. 2022ൽ 24 ആം റാങ്കും 2021 ൽ 14 ആം റാങ്കും നേടി ഇന്ത്യയിലെ മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ പൊയട്രീ റിസോർട്ട് ഇടംനേടി.
ഏറ്റവും മികച്ച അവധിക്കാല അനുഭവം നൽകുന്നതോടൊപ്പം പ്രകൃതിയുമായി തികഞ്ഞ സമന്വയത്തിലാണെന്ന് ഉറപ്പാക്കുന്ന രീതിയിൽ നിർമ്മിച്ച ഒരു സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ മാതൃകയാണ് പൊയട്രീ. കെട്ടിടങ്ങളുടെ രൂപകൽപ്പന, ലാൻഡ്‌സ്കേപ്പിങ്, സൗരോർജ്ജ സംവിധാനങ്ങൾ, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവയുടെ ചെറിയ വിശദാംശങ്ങളിൽപ്പോലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഊർജ്ജ സംരക്ഷണം, കൂടുതൽ പ്രകൃതിദത്തമായ പ്രകാശം ഉറപ്പാക്കാനായി വലിയ ജനാലകൾ, ഭൂഗർഭജലം റീചാർജ് ചെയ്യാനായി തയ്യാറാക്കിയിട്ടുള്ള മഴക്കുഴികൾ, ഇന്റർലോക്ക് പാതകൾ എന്നിവയിൽ പൊയട്രീയുടെ പരിസ്ഥിതി സൗഹൃദ പ്രതിബദ്ധത ദർശിക്കാം. പ്രാദേശിക ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനായി പൊയട്രീ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ 50% വും അതേപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഹോട്ടൽ ബ്രാൻഡുകളെ ചടങ്ങിൽ വെച്ച് ആദരിച്ചു. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സമിതിക്കു മുമ്പാകെ നേരിട്ടുള്ള അവതരണവും ഓൺലൈൻ വോട്ടിങ്ങും ഉൾപ്പെടുന്ന കർശനവും സുതാര്യവുമായ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞടുത്തത്.