Friday, March 14, 2025

HomeWorldകാമറൂണില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 8 മരണം

കാമറൂണില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 8 മരണം

spot_img
spot_img

യാവുണ്ടെ; കാമറൂണിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് 8 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മല്‍സരമായിരുന്നു.60,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കാണികളെ ആകര്‍ഷിക്കാന്‍ സൗജന്യ ടിക്കറ്റും യാത്രാസൗകര്യവും ഒരുക്കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ പേര്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു. കാണികളുടെ എണ്ണം ഉയര്‍ന്നതോടെ അധികൃതര്‍ ഗേറ്റു പൂട്ടി. ഇതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments