Tuesday, June 10, 2025

HomeWorldലോകത്തിലെ ഏറ്റവും വലിയ കനാല്‍ ലോക് ആംസ്റ്റര്‍ഡാമില്‍

ലോകത്തിലെ ഏറ്റവും വലിയ കനാല്‍ ലോക് ആംസ്റ്റര്‍ഡാമില്‍

spot_img
spot_img

ആംസ്‌ററര്‍ഡാം: നെതര്‍ലാന്‍ഡ്‌സില്‍ ലോകത്തിലെ ഏറ്റവും വലിയ കനാല്‍ ലോക്ക് അനാച്ഛാദനം ചെയ്തു.500 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള അടിസ്ഥാന സൗകര്യ പദ്ധതി ആംസ്റ്റര്‍ഡാമിന് വലിയ മുന്‍തൂക്കം നല്‍കുന്നു. ആസൂത്രണം ചെയ്തതിനേക്കാള്‍ ഏകദേശം 300 മില്യണ്‍ യൂറോ കൂടുതലായ പദ്ധതി മൂന്ന് വര്‍ഷത്തില്‍ കൂടുതലെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍. ഡച്ച് രാജാവ് വില്യം അലക്‌സാണ്ടര്‍ ആണ് ഇത് തുറന്നത്.

നോര്‍ത്ത് സീ കനാലിനെ ആംസ്‌ററര്‍ഡാം തുറമുഖവുമായി ബന്ധിപ്പിക്കുന്ന ചെറിയ തുറമുഖ നഗരമായ ഇജ്മുയ്ഡനില്‍ 500 മീറ്റര്‍ 1,640 അടി നീളവും 70 മീറ്റര്‍ വീതിയുമുള്ള ഏകദേശം 100 വര്‍ഷം പഴക്കമുള്ളതുമായ സ്‌ളൂയിസ് മാറ്റി സ്ഥാപിക്കുകയായിരുന്നു. വലിയ ആധുനിക ചരക്ക് കപ്പലുകള്‍ക്ക് ആംസ്‌ററര്‍ഡാം തുറമുഖത്ത് എത്താന്‍ കഴിയുന്ന തരത്തിലാണ് ഇജ്മുയിഡന്‍ ലോക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കനാലില്‍ പ്രവേശിക്കുന്നതിന് അനുകൂലമായ ജലനിരപ്പിനായി കപ്പലുകള്‍ക്ക് ഇനി കാത്തിരിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

കടല്‍ത്തീരത്ത് നിന്ന് ഏകദേശം ഒമ്പത് മീറ്ററോളം ഉയരമുള്ള ഈ ഘടന വെള്ളപ്പൊക്ക ഭീഷണിക്കെതിരായ പ്രതിരോധം കൂടിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments