Wednesday, February 5, 2025

HomeWorldബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി: സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നു പുതിയ പുസ്തകം

ബംഗ്ലദേശിൽ പാഠപുസ്തകങ്ങൾ തിരുത്തി: സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നു പുതിയ പുസ്തകം

spot_img
spot_img

ധാക്ക: ബംഗ്ലദേശിന്റെ ചരിത്രം തന്നെ തിരുത്തുന്ന നിലപാടുമായി ഇടക്കാല സർക്കാർ . സ്കൂൾ കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ചരിത്രങ്ങളെക്കുറിച്ച് വ്യാപക തിരുത്തൽ ആണ് ഇടക്കാല സർക്കാർ നടത്തിയത്. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നു പുതിയ പുസ്തകത്തിൽ പറയുന്നത്.1971ൽ ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനല്ലെന്നും മറിച്ച് ഖാലിദ സിയയുടെ ഭർത്താവ്, അന്തരിച്ച സിയാവുർ റഹ്‌മാനാണെന്നുമാണ് 2025 അക്കാദമിക വർഷത്തിലെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ പാഠപുസ്ത‌കങ്ങളിൽ പറയുന്നത്.

ഷെയ്ഖ് മുജീബുർ റഹ്‌മാൻ “രാഷ്ട്രപിതാവ്’ എന്ന വിശേഷണവും പുസ്തകങ്ങളിൽനിന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നീക്കിയിട്ടുണ്ട്.2010 മുതൽ വിതരണം ചെയ്‌തിരുന്ന പാഠപുസ്തകങ്ങളിൽ പറഞ്ഞിരുന്നത്. സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനാണ് എന്നായിരുന്നു. 1971 മാർച്ച് 26ന് പാക്കിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപ് വയർലെസ് സന്ദേശത്തിലൂടെ മുജീബുർ റഹ്‌മാൻ രാജ്യം സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചുവെന്നാണ് രേഖകളിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments