Thursday, March 13, 2025

HomeWorldഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റുമായി ബംഗ്ലാദേശ് : ഫെബ്രുവരി 12നകം ഹാജരാക്കണം

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റുമായി ബംഗ്ലാദേശ് : ഫെബ്രുവരി 12നകം ഹാജരാക്കണം

spot_img
spot_img

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റുമായി ബംഗ്ലാദേശ്. ഇന്ത്യയില്‍ കഴിയുന്ന ഹസീനക്കെതിരെ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഹസീനയുടെ മുന്‍ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുന്‍ ഐജി പി ബേനസീര്‍ അഹ്മദ് എന്നിവരടക്കം 10 പേര്‍ക്കും വാറന്റുണ്ട്. 11 പേര്‍ക്കെതിരെ ഒക്ടോബറിലിറക്കിയ അറസ്റ്റ് വാറന്റ് നിലനില്‍ക്കെയാണ് ട്രൈബ്യൂണല്‍ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 12നകം ഷെയ്ഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ 230 ലേറെ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments