ന്യൂജഴ്‌സി: സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്‍റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്.
ജോസ് മെലോ (52) ആണ് 31 വയസ്സുള്ള നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9ന് പ്രതിയുടെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.