ലാസ: ഷിഗാറ്റ്സെ പ്രദേശത്തു ണ്ടായ ഭൂകമ്പത്തിൽ കുടുങ്ങിയ 400 പേരെ രക്ഷപെടുത്തി. ചൈനീസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. താപനില മൈ നസ് ഡിഗ്രി സെൽഷസ് ആയതിനാൽ എത്ര യും വേഗം എല്ലാവരെയും കണ്ടെത്താനാണു ശ്രമം. ചൊവ്വാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടു ത്തിയ ഭൂകമ്പത്തിൽ 126 പേർ മരിക്കുകയും 188 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇ ന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും കു ലുക്കമുണ്ടായി. ടിബറ്റിൽ മാത്രമാണു മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ടിബറ്റിൽ എത്ര പേരെ കാണാതായി എന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എട്ടു ലക്ഷം പേർ വസിക്കുന്ന ഷിഗാറ്റ്സെയി ൽ 3,609 വീടുകൾ തകർന്നു. 46,500 പ്രദേശവാ സികളെയും 484 ടൂറിസ്റ്റുകളെയും ഒഴിപ്പിച്ചു മാറ്റി. രക്ഷാപ്രവർത്തനത്തിനായി 14,000 പേ രെ വിന്യസിച്ചുവെന്നാണ് ചൈന അറിയിച്ചി രിക്കുന്നത്. ഇന്നലെ താപനില മൈനസ് 18 ഡിഗ്രി സെൽഷസ് ആയിരുന്നു.