Friday, January 10, 2025

HomeWorldഗാസാ വെടിനിർത്തൽ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് അമേരിക്ക

ഗാസാ വെടിനിർത്തൽ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് അമേരിക്ക

spot_img
spot_img

വാഷിംഗ്ടൺ : ഇസ്രായേലും ഹമാസും തമ്മിലുള്ള ഗസ്സ വെടിനിർത്തൽ കരാർ യാഥാർഥ്യത്തിന് തൊട്ടരികെയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പ്രസിഡൻ്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ വെടിനിർത്തൽ -ബന്ദി മോചനകരാർ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.ബൈഡൻ ഭരണകൂടത്തിൻ്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാർ നടപ്പാക്കാൻ കഴി യുമെന്നാണ് വിശ്വാസം.

പ്രസിഡന്റ് ബൈഡൻ തയാറാക്കിയ പദ്ധതി പ്രകാരമുള്ള കരാറാണ് ന ടപ്പാക്കുകയെന്നും പാരിസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബ്ലിങ്കൻ വ്യക്തമാക്കി. ഏറ്റു മുട്ടലുകൾ അവസാനിച്ചാൽ ഗസ്സ മുനമ്പിന്റെ പു നർനിർമാണം, ഭരണം, സുരക്ഷ തുടങ്ങിയ കാ ര്യങ്ങളിലും ബൈഡൻ ഭരണകൂടം പദ്ധതി തയാ റാക്കിയിട്ടുണ്ട്.ഈ പദ്ധതി നിർദേശവും ട്രംപ് ഭരണകൂടത്തിന് കൈമാറും. ഗസ്സയിൽ വെടിനിർത്തൽ സാധ്യമാ യാൽ നിരവധി അവസരങ്ങളാണ് ലഭിക്കുക. ഇ സ്രായേലും സൗദി അറേബ്യയും തമ്മിലുള്ള സ ഹകരണം സാധാരണ നിലയിലെത്തുകയും ഫ ലസ്തീനികളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളി ൽ ധാരണയാവുമെന്നും ബ്ലിങ്കൻ ചൂണ്ടിക്കാട്ടി.മേയിലാണ് ബൈഡൻ ഭരണകൂടം മൂന്നു ഘട്ട മായുള്ള ഗസ്സ വെടിനിർത്തൽ കരാറിനുള്ള രൂപ രേഖ തയാറാക്കിയത്. ഈ ചട്ടക്കൂടിന്റെ അടി സ്ഥാനത്തിലാണ് നിലവിൽ യു.എസിന്റെയും ഖ ത്തറിന്റെയും ഈജിപ്‌തിൻ്റെയും മധ്യസ്ഥതയി ൽ സമാധാന ചർച്ചകൾ നടക്കുന്നത്. വെടിനിർ ത്തൽ ആറ് ആഴ്ച നീണ്ടുനിൽക്കുമെന്നും 34 ബന്ദികളെ വിട്ടയക്കാൻ തീരുമാനമായതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments