Wednesday, March 12, 2025

HomeWorldനവാഫ് സമാലി ലെബനീസ് പ്രധാനമന്ത്രി

നവാഫ് സമാലി ലെബനീസ് പ്രധാനമന്ത്രി

spot_img
spot_img

ബെയ്റൂട്ട്: ലെബനന്‍ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ തെരഞ്ഞെടുത്തു. നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ അധ്യക്ഷനാണ് എഴുപത്തൊന്നുകാരനായ സലാമി. യു.എന്നിലെ ലെബനന്റെ മുന്‍ അംബാസഡര്‍ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിലെ പാര്‍ലമെന്റിലെ ആകെ അംഗങ്ങളില്‍ 78 പേര്‍ നവാഫിനെ പിന്തുണച്ചു. കാവല്‍ പ്രധാനമന്ത്രിയായ നജീബ് മിക്കാത്തിയെ ഒന്‍പതുപേര്‍ മാത്രമാണ് പിന്തുണച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് നവാഫിനെ പ്രസിഡന്റ് ജോസഫ് ഔന്‍ ക്ഷണിച്ചു. 128 അംഗ പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ 87 പേരാണ് വോട്ട് ചെയ്തത്.

നവാഫ് സലാമിന്റെ ജനനം ബെയറൂട്ടില്‍ 1953 ഡിസംബര്‍ 15 നാണ്. 1974-ല്‍ പാരീസിലെ സ്‌കൂള്‍ ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില്‍ നിന്ന് സോഷ്യല്‍ സയന്‍സസില്‍ ബിരുദം നേടി. തുടര്‍ന്ന് 1979-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റും നേടിയ സലാമിന്റെ അക്കാദമിക് യാത്ര പാരീസില്‍ തുടങ്ങി. 1991-ല്‍ ബെയ്റൂത്ത് സര്‍വകലാശാലയില്‍ നിയമ ബിരുദവും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി.
ബസിരിയാണ് ഭാര്യ അബ്ദുല്ല, മര്‍വാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. . സലാമിന്റെ അമ്മാവന്‍ സെയ്ബ് സലാം നാല് തവണ ലെബനന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. ബന്ധുവായ തമ്മാം സലാമായിരുന്നു 2014 മുതല്‍ 2016 വരെ ലെബനന്റെ പ്രധാനമന്ത്രി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments