ന്യൂയോർക്ക്: ലൊസാഞ്ചലസിൽ കാട്ടുതീയിൽ പെട്ട്മു തിർന്ന ഹോളിവുഡ് നടി ഡാലിസ് കറി (95) മരിച്ചു. ഓർട്ടഡീനയിലെ കത്തിയമർന്ന വീടിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. ദ് ടെൻ കമാൻഡ്മെന്റ്സ്, ദ് ബ്ലൂസ് ബ്രദേഴ്‌സ്, ലേഡി സിങ്‌സ് ഇൻ ദ് ബ്ലൂ എന്നിവയാണു പ്രധാന സിനിമകൾ.. കാട്ടുതീ വ്യാപപിക്കുന്ന പശ്ചാത്തലത്തിൽ ഓസ്കനാമനിർദേശ പ്രഖ്യാപനം നീട്ടി. ഈ മാസം ഓസ്കർ നാമനിർദേശങ്ങളുടെ പ്രഖ്യാപനം നടത്താനിരുന്നത് 23 ലേക്കു നീട്ടിയെന്ന് അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്സ് ആൻഡ് സയൻസസ് അറിയിച്ചു. ലൊസാഞ്ചലസിലെ കാട്ടുതീ മൂലമാണിത്. അംഗങ്ങൾക്കു നാമനിർദേശങ്ങൾ നൽകാനുള്ള സമയം വെള്ളിയാഴ്‌ച വരെ നീട്ടിയത്. ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ മാർച്ച് രണ്ടിനാണ് ഓസ്കർ നിശ.
ലൊസാഞ്ചലസിലെ കാട്ടുതീയിൽ ഹോളിവുഡ് നടി ഡാലിസ് കറി വെന്തുമരിച്ചു
RELATED ARTICLES