Saturday, April 19, 2025

HomeWorldമാതൃസ്‌നേഹം: ബോധരഹിതനായ നായക്കുട്ടിയെ ചികിത്സയ്ക്കായി വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ച് അമ്മ നായ (വീഡിയോ വൈറല്‍)

മാതൃസ്‌നേഹം: ബോധരഹിതനായ നായക്കുട്ടിയെ ചികിത്സയ്ക്കായി വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ച് അമ്മ നായ (വീഡിയോ വൈറല്‍)

spot_img
spot_img

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ അസുഖബാധിതയായ തന്റെ കുഞ്ഞിനെ വായില്‍ കടിച്ചുപിടിച്ച് വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ച അമ്മ നായയുടെ വാര്‍ത്ത ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ജനുവരി 13ന് ബെയ്ലിക്ഡുസുവിലെ അദ്നാന്‍ കഹ്വെസി പരിസരത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിന്റെ വാതില്‍ക്കല്‍ മഴയത്ത് കുഞ്ഞിനെ വായില്‍ കടിച്ചുപിടിച്ചെത്തിയ നായയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

വെറ്ററിനറി ടെക്നീഷ്യന്‍ ഇത് ശ്രദ്ധിക്കുകയും കുഞ്ഞിനെ ഉടന്‍ ചികിത്സയ്ക്കായി അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൃദയമിടിപ്പ് അപകടകരമാം വിധം കുറഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മ നായ അടുത്ത് തന്നെ നില്‍ക്കുകയും ചികിത്സാ വേളയില്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയും ചെയ്തു.

ഈ അമ്മ നായ നേരത്തെ അടുത്തുള്ള ഒരു സ്ഥലത്ത് പ്രസവിച്ചിരുന്നുവെന്നും എന്നാല്‍ മിക്ക കുഞ്ഞുങ്ങളും മരിച്ചുപോയെന്നും വെറ്ററിനേറിയന്‍ ബതുറാല്‍പ് ഓഘാന്‍ വെളിപ്പെടുത്തി. മറ്റൊരു കുഞ്ഞ് ഉണ്ടെന്ന് അറിയാതെ, അതിജീവിച്ച ഒരു കുഞ്ഞിനെ മൃഗസ്‌നേഹികള്‍ നേരത്തെ ക്ലിനിക്കില്‍ എത്തിച്ചിരുന്നു. പിന്നീട് അവസാനം അവശേഷിച്ച കുഞ്ഞിനെ അമ്മ നായ കണ്ടെത്തി സഹായത്തിനായി ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു.

https://x.com/dog_rates/status/1880045279795425780?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1880045279795425780%7Ctwgr%5E5968641e0508327ff26f35776589cdbfad2cacd8%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fglobal-malayali%2Feurope%2F2025%2F01%2F17%2Fmother-dog-carries-sick-puppy-to-vet-clinic-for-life-saving-treatment.html&mx=2

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments