വാഴ്സോ: നാസി ഭരണഭീകരതയിൽ യഹൂദവംശം നേരിട്ട പീഡനങ്ങളുടെ (ഹോളോകോസ്റ്റ്) അനുസ്മരണം ലോകവ്യാപകമായി ആചരിച്ചു.
ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാന്‌പ് സ്ഥിതിചെയ്തിരുന്ന തെക്കൻ പോളണ്ടിലെ ഓഷ്‌വിയൻസം പട്ടണത്തിലായിരുന്നു പ്രധാന ചട ങ്ങ്. ഓഷ്വിറ്റ്സിൽനിന്നു മോചിപ്പി ക്കപ്പെട്ട ഏഴായിരം പേരിൽ ഇപ്പോ ൾ ജീവനോടെയുള്ള ഏതാനും പേർ ചടങ്ങിൽ പങ്കെടുത്തു.
ജർമൻ ചാൻസലർ ഒലാഫ് ഷോൾ സ്, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾ ട്ടർ സ്റ്റെയിൻമെയർ, പോളണ്ട് പ്രസി ഡന്റ് ആന്ദ്രസെ ദൂദ, യുക്രെയ്ൻ പ്ര സിഡന്റ് സെലൻസ്‌കി, ബ്രിട്ടനിലെ രാജാവ് ചാൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയർ മുഖ്യാതിഥികളായിരുന്നു.
ഓഷ്വിറ്റ്സ് ക്യാന്പിൽ 11 ലക്ഷം പേരാണ് കൊലചെയ്യപ്പെട്ടത്. ഇതി ൽ ഭൂരിഭാഗവും യഹൂദരായിരുന്നു. നാസി അധിനിവേശത്തെ എ തിർത്ത പോളിഷ് വംശജരും യുദ്ധത്തിൽ പിടിയിലായ സോവിയറ്റ് സേനാംഗങ്ങളും ഇവിടെകൊലചെയ്യപ്പെട്ടിട്ടുണ്ട്.
1945 ജനുവരി 27ന് സോവിയറ്റ് സേനയാണ് ഓഷ്വിറ്റ്സ് ക്യാമ്പ് മോചിപ്പിച്ചത്. 2005ൽ ഐ ക്യരാഷ്ട്രസഭ ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായി പ്രഖ്യാപിച്ചു. യു ക്രെയ്ൻ അധിനിവേശത്തിൻ്റെ പശ്ചാത്തല ത്തിൽ സോവിയറ്റ് യൂണിയൻ്റെ പിന്മുറക്കാരാ യ റഷ്യയെ ഓഷ്‌വിറ്റ്സ് അനുസ്‌മരണ പരി പാടിക്കു ക്ഷണിക്കാറില്ല.