ബെൽഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്ര ക്ഷോഭത്തെ തുടർന്ന് സെർബിയൻ പ്രധാനമന്ത്രി രാജിവച്ചു.സെർബിയൻ പ്രധാനമന്ത്രി മി ലോസ് ഫുചേവിച്ച് രാജിവച്ചത് .
രാജ്യത്ത് കോൺക്രീറ്റ്കൊണ്ട്നി ,ർമിച്ച മേൽക്കൂര തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവി ച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതി വിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടി പ്പുറപ്പെട്ടിരുന്നു.
പ്രസിഡന്റ് അലക്സാണ്ടർ വുജിച്ചിന്റെ ഏകാ ധിപത്യ ഭരണത്തോടുള്ള വ്യാപകമായ എതി ർപ്പ് അണപൊട്ടിയൊഴുകിയ സംഭവംകൂടിയാ യിരുന്നു ഇത്. ജനാധിപത്യ അവകാശങ്ങൾ പലതും കവരാൻ ശ്രമം നടത്തിയെന്ന ആരോ പണങ്ങൾ പ്രസിഡൻ്റ് നേരിടുന്നുണ്ട്.
സ്ഥിതിഗതികൾ തണുപ്പിക്കാൻ തന്റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച് മാധ്യമസ മ്മേളനത്തിൽ പറഞ്ഞു. നോവി സാഡ് നഗര ത്തിലെ മേയറും രാജിവയ്ക്കും. രാജി പാർല മെന്റ് തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാൻ കാരണമായേക്കും. സെർബിയൻ പാർലമെന്റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്.