Saturday, March 29, 2025

HomeWorld‌സ്വീഡനിൽ ഖുർആൻ കത്തിച്ച കേസിലെ പ്രതി വീടിനുളളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

‌സ്വീഡനിൽ ഖുർആൻ കത്തിച്ച കേസിലെ പ്രതി വീടിനുളളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

spot_img
spot_img

സ്റ്റോക്കോം (സ്വീഡൻ) ‌: സ്വീഡനിൽ ഖുർആൻ കത്തിച്ച കേസിലെ പ്രതി വീടിനുളളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.   കേസിൽ സ്വീഡിഷ് കോടതി വിധി പറയുന്നതിനു മണിക്കൂറുകൾക്കു മുൻപ് പ്രതിയായ ഇറാഖ് പൗരൻ സൽവാൻ മോമിക (38) വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ 5 പേർ അറസ്റ്റ‌ിലായി. കൃത്യത്തിനു പിന്നിൽ വിദേശശക്തിയുടെ കയ്യുണ്ടെന്നു സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിർസൻ ആരോപിച്ചു.

ഇറാഖ് അഭയാർഥിയായ സൽവാനെ സ്റ്റോക്കോമിലെ സോഡർടലിയ പട്ടണത്തിലെ വീട്ടിലാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2023 ൽ പലവട്ടം പരസ്യമായി ഖുർആൻ കത്തിച്ചാണു സൽവാനെതിരേ ഉള്ള കേസ്.

 2023 ൽ സൽവാനെ നാടുകടത്താൻ സ്വീഡൻ തീരുമാനിച്ചെങ്കിലും ഇറാഖിൽ ക്രൂര പീഡനങ്ങൾ നേരിടുമെന്നതിനാൽ അഭയാർഥിയായി തുടരാൻ അനുവദിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments