Saturday, March 15, 2025

HomeWorldയു എ ഇക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ബഹ്‌റിനും

യു എ ഇക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ബഹ്‌റിനും

spot_img
spot_img

മനാമ: യുഎഇക്ക് പുറകെ ബഹ്‌റിനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഹിഷാം ബിന്‍ അബ്‌ദുറഹ്‌മാന്‍, വിസ ആന്റ് റസിഡന്‍സ് മേധാവി ശൈഖ് അഹ്‌മദ് ബിന്‍ അബ്‌ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് വിസ അനുവദിക്കുന്നതെന്ന് ശൈഖ് അഹ്‌മദ് ബിന്‍ അബ്‌ദുല്ല വ്യക്‌തമാക്കി.


ബഹ്‌റിനില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്ന രണ്ടായിരം ബഹ്‌റിന്‍ ദിനാര്‍ (നാല് ലക്ഷം ഇന്ത്യന്‍ രൂപ) മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ (നാല് കോടിയോളം ഇന്ത്യന്‍ രൂപ) ബഹ്‌റിനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വീസ ലഭിക്കും. കൂടാത പ്രൊഫഷനലുകള്‍, കായിക താരങ്ങള്‍, കലാകാരൻമാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും. 10 വര്‍ഷത്തെ വിസക്ക് 300 ബഹ്‌റിന്‍ ദിനാറാണ് ഫീസ്. വിസക്കായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments